തരിശ്ശ് നിലങ്ങളില്‍ കൃഷിയിറക്കാന്‍ ജനകീയ കൂട്ടായ്മകള്‍ മുന്നിട്ടറങ്ങണം; മുഖ്യമന്ത്രി

കാസര്‍ഗോഡ്:  കാഞ്ഞങ്ങാട് കോട്ടച്ചേരി പട്ടറെ കന്നിരാശി ശ്രീ വയനാട്ട് കുലവന്‍ ദേവസ്ഥാന മഹോത്സവത്തിന്റെ ഭാഗമായി ഉത്സവ ആഘോഷകമ്മിറ്റിയുടെ നേതൃത്വത്തില്‍ കേരള കൃഷി വകുപ്പ് , കൃഷി വിജ്ഞാന്‍ കേന്ദ്ര തുടങ്ങിയ സ്ഥാപനങ്ങളുടെ സഹകരണത്തോടുകൂടി കൃഷിചെയ്ത രണ്ടാം വിള നെല്‍ക്കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം 2018 മാര്‍ച്ച് 11 രാവിലെ റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്റെ അധ്യക്ഷതയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.

തരിശ്ശ് നിലങ്ങളില്‍ കൃഷിയിറക്കാന്‍ ജനകീയ കൂട്ടായ്മകള്‍ മുന്നിട്ടറങ്ങണമെന്നും കാര്‍ഷിക മേഖലയില്‍ നല്ല നിലയില്‍ മുന്നേറ്റുന്നു എന്ന് നമുക്ക് അഭിമാനത്തോടെ പറയാം. വീട്ടില്‍ ചെറിയ തോതില്‍ കൃഷിയിറക്കാന്‍ എല്ലാവരും തയ്യാറാവുന്നു. കൃഷിയിലേക്ക് കേരളം തിരിച്ച് വരുന്നു ഇതില്‍ കൃഷി വകുപ്പ് നേതൃത്വപരമായ പങ്ക് വഹിക്കുന്നു. തരില്ലേ സ്ഥലങ്ങളില്‍ നെല്‍ക്കൃഷി ചെയ്യാന്‍ തയ്യാറാവണം നെല്‍കൃഷി ചെയ്യാന്‍ പറ്റാത്ത സ്ഥലത്ത് മറ്റ് കൃഷികള്‍ ചെയ്യണം, ഒരു സ്ഥലവും തരിശിടാതിരിക്കാന്‍ ശ്രമിക്കണമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങില്‍ കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം മേധാവി ഡേ.പി. ചൗഡപ്പ മുഖ്യാതിഥിയായിരുന്നു.

കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി.വി.രമേശന്‍, അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ദാമോദരന്‍, ജില്ലാ കൃഷി ഓഫിസര്‍ ആര്‍ ഉഷാദേവി, കാഞ്ഞങ്ങാട് നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍
ഗംഗാരാധാകൃഷ്ണന്‍ , എം.വി.രാഘവന്‍, ഡോ.ടി.എസ്. മനോജ് കുമാര്‍, പ്രൊഫ.ഡോ. പി.ജയരാജ്, പി.രാജന്‍ പെരിയ, വേണുഗോപലന്‍ നമ്പ്യാര്‍, കണ്ണന്‍കുഞ്ഞി, വേണുഗോപാലന്‍, സി വി.ഗംഗാധരന്‍, ശശികുമാര്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.

കൃഷി വകുപ്പ് 2.125 ലക്ഷം രൂപ തരിശ് കൃഷിയില്‍ പെടുത്തിയും, കുമ്മായ വിതരണത്തിനായി നാല്‍പത്തി അയ്യായിരം രൂപയും സാമ്പത്തിക സഹായവും കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം കാസറഗോഡ് കൃഷിവിജ്ഞാന്‍ കേന്ദ്രം കണ്ണൂര്‍ കൃഷിവിജ്ഞാന്‍ കേന്ദ്രം എന്നവയുടെ സങ്കേതിക സഹായവും പുല്ലൂര്‍ പെരിയ കര്‍ഷിക സേവന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ യന്ത്രം ഉപയോഗിച്ചാണ് 30 എക്കര്‍ വരുന്നു കൃഷിയിടം നെല്‍കൃഷി ചെയ്യൂന്നതിനുള്ള സാഹചര്യം ഒരുക്കിയത്. അഘോഷ കമ്മറ്റി ചെയര്‍മാന്‍ വേണുരാജ് കോടോത്ത് സ്വാഗതവും, കണ്‍വീനര്‍ കുമാരന്‍ ഐശ്വര്യ നന്ദിയും രേഖപ്പെടുത്തി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top