മൊബൈല്‍ ഷോപ്പുകാരനുമായി പ്രണയം; ദില്ലിയില്‍ പിതാവ് മകളെ കഴുത്തറുത്തുകൊന്നു

പ്രതീകാത്മക ചിത്രം

ദില്ലി: ദില്ലിയില്‍ പതിമൂന്ന് വയസുകാരിയായ മകളെ പിതാവ് കഴുത്തറുത്ത് കൊന്നു. മകള്‍ വീട്ടിനു സമീപത്തുള്ള മൊബൈല്‍ ഷോപ്പുകാരനുമായി പ്രണയത്തിലായതിനാലാണ് പിതാവ് ക്രൂരമായി കൊലപ്പെടുത്തിയത് എന്നാണ് പൊലീസ്  അന്വേഷണത്തില്‍ കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ പിതാവായ സുധീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.

മകളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം സമീപത്തുള്ള ഓവുചാലില്‍ തള്ളുകയായിരുന്നു. ശേഷം മകളെ കാണാനില്ലെന്ന് കാണിച്ച് പൊലീസില്‍ പരാതി നല്‍കി. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് പെണ്‍കുട്ടിയുടെ മൃതദേഹം ഓവു ചാലില്‍ നിന്നും കണ്ടെത്തിയത്.

മകളുമായി സുധീഷ് കുമാര്‍ ബൈക്കില്‍ പോകുന്നതിന്റെ സിസിസി ടിവി ദൃശ്യങ്ങള്‍ ലഭിച്ചതോടെയാണ് പൊലീസ് ഇയാളെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചത്. പൊലീസ് അന്വേഷണത്തില്‍ പിതാവ് തന്നെയാണ് മകളെ കൊലപ്പെടുത്തിയത് എന്ന് കണ്ടെത്തുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

പൊലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോള്‍ സുധീഷ് കുറ്റം സമ്മതിച്ചു. മകള്‍ മൊബൈല്‍ ഷോപ്പ് ജീവനക്കാരുമായി പ്രണയത്തിലായിരുന്നവെന്നും ആ ബന്ധം വിലക്കുകയും ചെയ്തിരുന്നു. എന്നാല്‍ മകളെ വീണ്ടും അയാളുടെ കൂടെ കണ്ടതില്‍ ഉള്ള ദേഷ്യത്തിലാണ് കൊലപ്പെടുത്തിയതെന്നും സുധീഷ് പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top