ആതുരസേവനത്തിനുള്ള പണം ഷോപ്പിംഗിനുപയോഗിച്ചു; വിവാദത്തെത്തെത്തുടര്‍ന്ന് മൗറീഷ്യസിന്റെ ആദ്യ വനിതാ പ്രസിഡന്റ് സ്ഥാനമൊഴിയുന്നു

അഴിമതിയാരോപണത്തെത്തുടര്‍ന്ന് മൗറീഷ്യസിന്റെ ആദ്യ വനിതാ പ്രസിഡന്റ് സ്ഥാനമൊഴിയുന്നു. ആതുരസേവനത്തിനായി ഉപയോഗിക്കേണ്ട പണം ആഡംബരങ്ങള്‍ക്കായി ഉപയോഗിച്ചു എന്ന വിവാദത്തെത്തുടര്‍ന്നാണ് മൗറീഷ്യസിന്റെ ആദ്യ വനിതാ പ്രസിഡന്റായ അമീനാ ഗുരിബ് ഫകീം രാജി വെക്കുന്നത്.

അന്താരാഷ്ട്ര എന്‍ജിഒ നല്‍കിയ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ആതുരസേവനം നടത്താതെ വസ്ത്രങ്ങളും ആഭരണങ്ങളും വാങ്ങി എന്നതാണ് അമീനാ ഗുരീബിന്റെ പേരിലുള്ള അഴിമതിയാരോപണം. വിവാദത്തെത്തുടര്‍ന്ന് താന്‍ ആഡംബരങ്ങള്‍ക്കായി എടുത്ത പണം തിരികെ നല്‍കിയിട്ടുണ്ടെന്ന് അമീനാ വ്യക്തമായിരുന്നെങ്കിലും എതിര്‍പ്പുകള്‍ അവസാനിക്കാത്ത സാഹചര്യത്തിലാണ് രാജി പ്രഖ്യാപനം നടത്തിയത്.

മൗറീഷ്യസിന്റെ ആദ്യ വനിതാ പ്രസിഡന്റാണ് അമീനാ ഗുരീബ് ഫകീം. രസതന്ത്രം പ്രൊഫസര്‍ ആയിരുന്നഅമീനയുടെ പ്രസിഡന്റായുള്ള സ്ഥാനാരോഹണം ഏറെ ശ്രദ്ധിക്കപ്പെടുകയും ആഘോഷിക്കപ്പെടുകയും ചെയ്തിരുന്നു.

അഴിമതിയാരോപണത്തെത്തുടര്‍ന്ന് രാജിവെച്ചൊഴിയുമെന്ന് വ്യക്തമാക്കിയെങ്കിലും എന്നാണ് രാജി വെക്കുക എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. മാര്‍ച്ച് 12ന് ശേഷമാകും രാജി എന്ന് പ്രധാനമന്ത്രി പ്രവീണ്‍ ജുഗ്നാഥ് അറിയിച്ചു. മാര്‍ച്ച് 12നാണ്
റാറ്റ് ജയത്തിന്റെ അമ്പതാം സ്വാന്ത്ര്യദിനാഘോഷങ്ങള്‍ നടക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top