“പിന്നെ ഹിന്ദു ബ്രാഹ്മണന്‍ ഉണ്ടാക്കിയ 2 പ്ലേറ്റ് ഉള്ളിക്കറിയും..”, ഭക്ഷണം കഴിക്കുമ്പോഴും വര്‍ഗീയ വിഷം പ്രചരിപ്പിച്ച വിശ്വഹിന്ദു പരിഷത്ത് നേതാവിനെ ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ


ചേര്‍ത്തലയില്‍ സിപിഎം ആരംഭിച്ച ജനകീയ ഭക്ഷണശാലയില്‍നിന്ന് കഴിച്ചുകൊണ്ട് വര്‍ഗീയത കുറിച്ച വിശ്വഹിന്ദു പരിഷത്ത് നേതാവിനെ ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ. ഭക്ഷണം വിളമ്പിയ ആളും ഭക്ഷണം എടുത്തുതന്നയാളും ഏത് മതമാണെന്ന് തിരഞ്ഞുകൊണ്ട് കഴിച്ച വിശ്വഹിന്ദുപരിഷത്ത് നേതാവ് ഇക്കാര്യം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. പ്രതീഷ് വിശ്വനാഥ് എന്നയാളാണ് ഭക്ഷണം കഴിക്കുന്നതിനിടയിലും മതം തെരഞ്ഞത്.

സിപിഎം ന്റെ ജനകീയ ഭക്ഷണശാലയില്‍ കയറി കഞ്ഞി കുടിച്ചു. നെറ്റിയില്‍ ചന്ദനക്കുറി തൊട്ട ഒരു ഹിന്ദു സഖാവ് പ്രത്യേക ഇരിപ്പിടം ഒരുക്കി തന്നു. മറ്റു ഹിന്ദു സഖാക്കളെയും പരിചയപ്പെട്ടു. അക്രമത്തിന്റെയും അസഹിഷ്ണുതയുടെയും പാതയില്‍ നിന്നും മാറ്റം അനിവാര്യമാണ്. രാഷ്ട്രീയത്തിന്റെ പേരില്‍ ഒരു ഹിന്ദുവിന്റെയും രക്തം വീഴാത്ത കാലം ഉണ്ടാകട്ടെ. ഭക്ഷണം നല്‍കിയ ഹിന്ദു സഖാക്കള്‍ക്ക് നന്മ വരട്ടെ എന്നാണ് ഇയാള്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

ഇയാള്‍ക്കെതിരെ ഉയര്‍ന്ന ഏതാനും ട്രോളുകള്‍ താഴെ വായിക്കാം. എല്ലാ സംഘപരിവാറുകാരേയും ബിജെപ്പിക്കാരെയും അടച്ച് കളിയാക്കുകയാണ് നവമാധ്യമങ്ങള്‍

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top