കൂട്ട ബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചു; ആറുപേര്‍ അറസ്റ്റില്‍

പ്രതീകാത്മക ചിത്രം

ജയ്പൂര്‍: രാജസ്ഥാനില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരുമാസം മുന്‍പാണ് സംഭവം നടന്നത്. എന്നാല്‍ ഇപ്പോഴാണ് യുവതി പൊലീസില്‍ പരാതി നല്‍കുന്നത്.

രാജസ്ഥാനിലെ ബാരന്‍ ജില്ലയിലാണ് സംഭവം നടന്നത്. ഭര്‍ത്താവിന്റെ ബന്ധുക്കളെ സന്ദര്‍ശിക്കാനായി ബാരന്‍ ജില്ലയില്‍ എത്തിയപ്പോഴാണ് യുവതി പീഡനത്തിന് ഇരയായത്. ഭര്‍ത്താവിന്റെ വീടിന്റെ സമീപത്തുള്ള ചേതന്‍ മീന എന്ന യുവാവ് വീട്ടില്‍ കൊണ്ടുവിടാം എന്നു പറഞ്ഞാണ് യുവതിയെ ബൈക്കില്‍ കയറ്റിയത്. എന്നാല്‍ ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് ഇവരെ പീഡിപ്പിക്കുകയായിരുന്നു.

ചേതന്‍ മീന യുവതിയെ ലൈംഗികമായി ഉപയോഗിച്ചതിനുശേഷം ഇയാളുടെ  അഞ്ച് സുഹൃത്തുക്കളും യുവതിയെ പീഡനത്തിന് ഇരയാക്കി. പീഡനത്തിന് ശേഷം ഇവര്‍ യുവതിയെ വീട്ടിന് സമീപം കൊണ്ടുവിട്ടു. സംഭവം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

പീഡന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞപ്പോഴാണ് യുവതി അറിയുന്നത്. ഉടന്‍ പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു. പീഡനക്കുറ്റത്തിനും ദൃശ്യങ്ങള്‍ സമൂമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിന് ഐടി നിയമപ്രകാരവുമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top