ത്രിരാഷ്ട്ര ട്വന്റി20: ഇന്ന് ശ്രീലങ്ക-ബംഗ്ലാദേശ് പോരാട്ടം

ഫയല്‍ ചിത്രം

കൊളംബൊ: നിദാഹസ് ട്രോഫിക്ക് വേണ്ടിയുള്ള ത്രിരാഷ്ട്ര ട്വന്റി20 ടൂര്‍ണമെന്റില്‍ ഇന്ന് ആതിഥേയരായ ശ്രീലങ്ക ബംഗ്ലാദേശിനെ നേരിടും. ഇരുവരുടെയും രണ്ടാമത്തെ മത്സരമാണിത്. ഇന്ത്യയാണ് ടൂര്‍ണമെന്റിലെ മൂന്നാമത്തെ ടീം.

രണ്ട് ടീമുകളുടെയും ആദ്യ മത്സരം ഇന്ത്യയ്‌ക്കെതിരെയായിരുന്നു. അതില്‍ ശ്രീലങ്ക വിജയിച്ചപ്പോള്‍ ബംഗ്ലാദേശ് പരാജയം സമ്മതിച്ചു. ടൂര്‍ണമെന്റില്‍ സാധ്യത നിലനിര്‍ത്താന്‍ ബംഗ്ലാദേശിന് ഇന്ന് ജയം അനിവാര്യമാണ്.

ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യയെ അഞ്ച് വിക്കറ്റിനാണ് ലങ്ക തകര്‍ത്തത്. ഇന്ത്യ ഉയര്‍ത്തിയ 175 റണ്‍സ് വിജയലക്ഷ്യം ലങ്ക അനായാസം മറികടന്നു. എന്നാല്‍ തങ്ങളുടെ രണ്ടാം മത്സരത്തില്‍ ഇന്ത്യ ബംഗ്ലാദേശിനെതിരെ ആറുവിക്കറ്റിന്റെ വിജയം കണ്ടു. കടുവകള്‍ ഉയര്‍ത്തിയ 140 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ എട്ടുപന്തുകള്‍ ബാക്കിനില്‍ക്കെ നാലുവിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top