തടവുകാരനായി മമ്മൂട്ടി; പരോളിന്റെ ടീസറെത്തി

കൊച്ചി: മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ശരത് സന്ദിത്ത് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം പരോളിന്റെ ടീസര്‍ പുറത്തിറങ്ങി. എഡിസി എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ആന്റണി ഡിക്രൂസാണ് ചിത്രം നിര്‍മ്മിക്കുന്നത്.

കര്‍ഷകനായ സഖാവ് അലക്‌സിന്റെ റോളിലാണ് മമ്മൂട്ടി പരോളില്‍ എത്തുന്നത്. പേര് സൂചിപ്പിക്കുന്നതുപോലെ തടവ് കാലഘട്ടവും മറ്റ് സംഭവങ്ങളുമാണ് ചിത്രത്തില്‍ പ്രമേയമാകുന്നത്. അജിത് പൂജപ്പുരയുടേതാണ് തിരക്കഥ. മമ്മൂട്ടിക്ക് പുറമെ മിയ ജോര്‍ജ്ജ്, ഇനിയ, സിദ്ദിഖ്, സുരാജ് വെഞ്ഞാറമൂട്, സുധീര്‍ കരമന, ലാലു അലക്‌സ്, അലന്‍സിയര്‍, ശശി കലിംഗ, ഇര്‍ഷാദ് അലി, കൃഷ്ണകുമാര്‍, ബാലാജി, എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top