ചുവന്ന ഷര്‍ട്ട്, റെയ്ബാന്‍ ഗ്ലാസ്‌; പുതിയ ജിമിക്കിക്കമ്മലുമായി മോഹന്‍ലാലിന്റെ കട്ട ഫാനായ സൗദി പൗരന്‍

സൂപ്പര്‍ താരം മോഹന്‍ലാലിന്റെ പല രാജ്യങ്ങളിലുമുള്ള ആരാധകരെ നാം നേരത്തേയും കണ്ടിട്ടുണ്ട്. ഇപ്പോഴിതാ ഒരു സൗദി പൗരനും മോഹന്‍ലാലിന്റെ ആരാധകന്‍ എന്നവകാശപ്പെട്ട് രംഗത്ത്. കജൂര്‍ ഡേറ്റ്‌സ് എന്ന പ്രമുഖ ഈന്തപ്പഴ കമ്പനിയുടെ ഉടമയുംകൂടിയാണ് ഷെയ്ഖ് ഹാഷിം അബ്ബാസ് എന്ന ഈ റിയാദ് സ്വദേശി. ലാലിനും ലാല്‍ ആരാധകര്‍ക്കും സമ്മാനമായി ഏറെ ഹിറ്റായ ജിമിക്കിക്കമ്മല്‍ എന്ന ഗാനത്തിന്റെ ഒരു പുതിയ ദൃശ്യാവിഷ്‌കാരവും അദ്ദേഹം സമര്‍പ്പിക്കുന്നുണ്ട്. ആദ്യഭാഗത്ത് ഈയിടെ പുറത്തിറങ്ങിയ ക്വീന്‍ എന്ന ചിത്രത്തിലെ നെഞ്ചിനകത്ത് ലാലേട്ടന്‍ എന്ന ഗാനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗാനം കാണാം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top