യുകെ സാഹിത്യ പുരസ്‌കാര പട്ടികയില്‍ ഇടം പിടിച്ച് ഇന്ത്യന്‍ എഴുത്തുകാര്‍; 16 പേരടങ്ങുന്ന പട്ടികയില്‍ അരുന്ധതി റോയും മീന കന്ദസ്വാമിയും

ലണ്ടന്‍: യുകെ സാഹിത്യ പുരസ്‌കാര പട്ടികയില്‍ രണ്ട് ഇന്ത്യന്‍ എഴുത്തുകാര്‍. യുകെയിലെ വുമണ്‍സ് പ്രൈസ് ഫോര്‍ ഫിക്ഷന്‍ പുരസ്‌കാരത്തിനുള്ള പട്ടികയിലാണ് ഇന്ത്യക്കാരായ അരുന്ധതി റോയും മീന കന്ദസ്വാമിയും ഇടം പിടിച്ചിരിക്കുന്നത്.

ലോകത്താകമാനമുള്ള ഇംഗ്ലീഷ് എഴുത്തുകാരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കാണ് പുരസ്‌കാരം നല്‍കുന്നത്. 30,000 പൗണ്ടും വെങ്കല പ്രതിമയുമാണ് പുരസ്‌കാര ജേതാവിന് സമ്മാനമായി ലഭിക്കുക. പതിനാറു പേരാണ് അന്തിമ പട്ടികയില്‍ ഇടം നേടിയിട്ടുള്ളത്.

The ministry of utmost happiness എന്ന നോവലിനാണ് അരുന്ധതി റോയ് പുരസ്‌കാരത്തിന് പരിഗണിക്കപ്പെട്ടത്. When i hit you, or a portrait of the writer as a young wife എന്ന നോവലിനാണ് മീന കന്തസ്വാമി പട്ടികയില്‍ ഇടം നേടിയത്.

ഏപ്രില്‍ 23നാണ് വിജയിയെ പ്രഖ്യാപിക്കുന്നത്. ജൂണ്‍ 6ന് ലണ്ടനില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top