പ്രവാസി വീട്ടുജോലിക്കാരുടെ പരാതി പരിഹാരത്തിന് അബുദാബിയില്‍ ട്രിബ്യൂണല്‍ തുടങ്ങി

പ്രതീകാത്മക ചിത്രം
അബുദാബി: പ്രവാസി വീട്ടുജോലിക്കാര്‍ക്ക് ആശ്വാസം പകരുന്ന തീരുമാനവുമായി അബുദാബി. വീട്ടുജോലിക്കാര്‍ക്ക് എളുപ്പത്തില്‍ നീതി ലഭിക്കുന്നതിനായി പ്രത്യേക ട്രിബ്യൂണല്‍ ആരംഭിച്ചിരിക്കുകയാണ് അബുദാബി. ജോലിക്കാരുടെ പരാതി പരിഹരിക്കാന്‍ വേണ്ടി മാത്രമാണ് ട്രിബ്യൂണല്‍ ആരംഭിച്ചത്. കഴിഞ്ഞ ബുധനാഴ്ചയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്.
അബുദാബിയിലെ എല്ലാ കോടതികളിലും ജോലിക്കാരുടെ പരാതികള്‍ ആദ്യമെ തന്നെ പരിഗണിക്കണമെന്നും നിര്‍ദേശമുണ്ട്.

അബുദാബി കിരീടാവകാശിയും സായുധസേനയുടെ ഉപ സര്‍വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്യാനാണ് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ജോലിക്കാര്‍ക്ക് എതിരെയുള്ള പീഡനം, നിര്‍ബന്ധിച്ച് ജോലി ചെയ്യിക്കുക, മനുഷ്യ കടത്ത് എന്നിവ നേരത്തെ തന്നെ അബുദാബി നിരോധിച്ചിരുന്നു. ജോലിക്കാര്‍ക്ക് തങ്ങളുടെ ഔദ്യോഗിക രേഖകള്‍ കൈവശം വയ്ക്കാനുള്ള അവകാശവുമുണ്ട്.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക