ഭാര്യയുടെ പരാതിയില്‍ ഇന്ത്യന്‍ ബൗളര്‍ മുഹമ്മദ്​ ഷമിക്കെതിരെ ഗാര്‍ഹിക പീഡനത്തിന്​ കേസ്​

ഷമിയും ഭാര്യ ഹസിന്‍ ജഹാനും (ഫയല്‍)

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ്​ താരം മുഹമ്മദ്​ ഷമിക്കെതിരെ ഗാര്‍ഹിക പീഡനത്തിന്​ കേസ്​. ഭാര്യ ഹസിന്‍ ജഹാന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ്​ ഷമിക്കെതിരെ കൊല്‍ക്കത്തയിലെ ലാല്‍ ബസാര്‍ പൊലീസ്​ കേസെടുത്തത്​

അതേ സമയം, ഷമിക്കെതിരെ കൂടുതല്‍ ഗുരുതര ആരോപണങ്ങളുമായി ഹസിന്‍ ജഹാന്‍ രംഗത്തെത്തി. പാകിസ്​താന്‍ യുവതിയായ അലിഷബായില്‍ നിന്ന്​ ഷമി പണം വാങ്ങി ഇംഗ്ലണ്ട്​ കേന്ദ്രീകരിച്ച്‌​ പ്രവര്‍ത്തിക്കുന്ന വ്യവസായി​യെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നാണ്​ ഭാര്യയുടെ ആരോപണം. ഒത്തുകളി സംബന്ധിച്ചും ഷമിക്കെതിരെ ആരോപണം ഉയര്‍ത്തിയിട്ടുണ്ട്​​.

നേരത്തെ മുഹമ്മദ്​ ഷമിക്ക്​ പരസ്​ത്രീ ബന്ധമുണ്ടെന്നും തന്നെ നിരന്തരമായി ഉപദ്രവിക്കുകയാണെന്നും ഷമിയുടെ ഭാര്യ ഹസിന്‍ ജഹാന്‍ ആരോപിച്ചിരുന്നു. ഷമിയുടെ ഫേസ്​ബുക്ക്​ ചാറ്റിന്റെ സ്ക്രീന്‍ഷോട്ട്​ ഉള്‍പ്പടെ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചായിരുന്നു അവരുടെ ആരോപണം.

2014ലായിരുന്നു ഷമിയും മുന്‍ മോഡലും കൊല്‍കത്ത നൈറ്റ്​ ​റൈഡേഴ്​സിന്റെ ചിയര്‍ ഗേള്‍സില്‍ അംഗവുമായിരുന്ന ഹസിനും തമ്മിലുള്ള വിവാഹം.  ഷമിയുമായുള്ള വിവാഹത്തെ തുടര്‍ന്ന് മോഡലിങ്ങും​ ജോലിയും  ഉപേക്ഷിക്കേണ്ടി വന്നെന്നും ഹസിന്‍ പറഞ്ഞു.

ഇന്ത്യന്‍ നായകന്‍ വിരാട്​ കോഹ്​ലിയെ പോലെ ബോളിവുഡ്​ നായികയെ വിവാഹം കഴിക്കാനായിരുന്നു ഷമി​യുടെ ​ആഗ്രഹമെന്ന് ഒരു അഭിമുഖത്തില്‍ ഹസിന്‍ ജഹാന്‍ ആരോപിച്ചിരുന്നു. താനുമായുള്ള വിവാഹം അബദ്ധമായിപ്പോയെന്ന മനോഭാവമായിരുന്നു ​ഷമിക്കെന്നും രണ്ട്​ വര്‍ഷമായി തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയാണെന്നും അവര്‍ ആരോപിക്കുന്നു. ഷമി തന്നോട്​ നിരന്തരമായി വിവാഹ മോചനം ആവശ്യടുന്നു. ഭാര്യയായ തനിക്ക്​ പകരം പാകിസ്​താനിയായ കാമുകിയുമായാണ്​ ​2017 -ലെ
ശ്രീലങ്കന്‍ ടൂര്‍ണമെന്റിന് ഷമി പോയതെന്നും ഹസിന്‍ ആരോപിച്ചിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top