ഭോപ്പാലില്‍ മലയാളി ദമ്പതികള്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍

പ്രതീകാത്മക ചിത്രം

ഭോപ്പാല്‍: മധ്യപ്രദേശിലെ ഭോപ്പാലില്‍ മലയാളി ദമ്പതികളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പാലക്കാട് മണ്ണാര്‍കാട് സ്വദേശികളായ  ജികെ നായര്‍, ഭാര്യ ഗോമതി എന്നിവരാണ് മരിച്ചത്. കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ നര്‍മദാ വാലി പിപ്ളാനിയിലെ വീട്ടിലാണ് മൃതദേഹങ്ങള്‍  കണ്ടെത്തിയത്.

മോഷണ ശ്രമത്തിനിടെയെയാണ് കൊല നടന്നതെന്നാണ് സംശയിക്കുന്നത്. മാലയും വളയും നഷ്ടപ്പെട്ടെന്നാണ് കരുതുന്നത്.

വ്യോമസേനയില്‍ ഉദ്യോഗസ്ഥനായിരുന്നു ജികെ നായര്‍. ഗോമതി സര്‍ക്കാര്‍ സര്‍വീസില്‍ നഴ്‌സായിരുന്നു. റിട്ടയര്‍മെന്റിന് ശേഷം ദമ്പതിമാര്‍ ഭോപ്പാലില്‍ തന്നെ സ്ഥിരതാമസമാക്കുകയായിരുന്നു. മൂന്ന് പെണ്‍മക്കളുടെയും വിവാഹം കഴിഞ്ഞശേഷം പ്രായമായ ദമ്പതികള്‍ മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. ഇന്ന്
രാവിലെ വീട്ടുവേലക്കാരനാണ് ഇരുവരുടേയും മൃതദേഹങ്ങള്‍ കണ്ടത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top