ടിഡിപി മന്ത്രിമാരുടെ രാജി രാഷ്ട്രപതി സ്വീകരിച്ചു

അ​ശോ​ക് ഗ​ജ​പ​തി രാജു

ദില്ലി: തെലുങ്കുദേശം പാര്‍ട്ടി(ടിഡിപി)യില്‍ നിന്നുള്ള കേന്ദ്രമ​ന്ത്രി​മാ​രാ​യ അ​ശോ​ക് ഗ​ജ​പ​തി റാ​വു, വൈഎ​സ്ചൗ​ധ​രി എ​ന്നി​വ​രു​ടെ രാ​ജി രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് സ്വീ​ക​രി​ച്ചു. ആ​ന്ധ്ര​പ്ര​ദേ​ശി​നു പ്ര​ത്യേ​ക പ​ദ​വി ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യം കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​രാ​ക​രി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് ടി​ഡി​പി മ​ന്ത്രി​മാ​ർ മോ​ദി സ​ർ​ക്കാ​രി​ൽ​നി​ന്നു രാ​ജി​വ​ച്ച​ത്. ഇ​ന്ന് രാ​വി​ലെ​യാ​ണ് രാ​ഷ്ട്ര​പ​തി രാ​ജി സ്വീ​ക​രി​ച്ച​ത്.

വ്യോമയാനമന്ത്രിയായിരുന്നു ഗജപതി രാജു. ശാസ്ത്രസാങ്കേതിക വകുപ്പ് സഹമന്ത്രസ്ഥാനമാണ് ചൗധരി വഹിച്ചിരുന്നത്. ഇന്നലെ വൈകുന്നേരം ആറുമണിയോടെ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയ ശേഷമാണ് ഇരുവരും രാജിക്കത്ത് കൈമാറിയത്.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ആ​ന്ധ്ര​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി എ​ൻ. ച​ന്ദ്ര​ബാ​ബു നാ​യി​ഡു വി​ളി​ച്ചു​ചേ​ർ​ത്ത യോ​ഗ​ത്തി​ലാ​ണ് മ​ന്ത്രി​മാ​ർ രാ​ജി​വ​യ്ക്കാ​ൻ തീ​രു​മാ​ന​മെ​ടു​ത്ത​ത്. ആന്ധ്ര പ്രദേശിന് പ്രത്യേക പദവി നല്‍കില്ലെന്ന കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ കഴിഞ്ഞ ദിവസത്തെ പ്രഖ്യാപനമാണ് ബിജെപിയും ടിഡിപിയും തമ്മിലുള്ള ഭിന്നത പൊടുന്നനെ രൂക്ഷമാക്കിയത്. നേരത്തെ കേന്ദ്രബജറ്റില്‍ മതിയായ പ്രാതിനിധ്യം സംസ്ഥാനത്തിന് നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചന്ദ്രബാബു നായിഡു ബിജെപിയുമായി ഇടഞ്ഞത്.

സംസ്ഥാനത്തെ ടിഡിപി -ബിജെപി സഖ്യകക്ഷി സര്‍ക്കാരില്‍ നിന്ന് ബിജെപി മന്ത്രിമാരായിരുന്ന രണ്ടുപേരും ഇന്നലെ മുഖ്യമന്ത്രിക്ക് രാജി നല്‍കിയിരുന്നു.

അതേസമയം, ടിഡിപി ഉടന്‍ എന്‍ഡിഎ മുന്നണി വിടില്ലെന്നാണ് സൂചന.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top