മഞ്ഞുരുക്കം കൂടുതല്‍ ശക്തമാകുന്നു; ചര്‍ച്ചയ്ക്കുള്ള കിമ്മിന്റെ ക്ഷണം ട്രംപ് സ്വീകരിച്ചു; ചര്‍ച്ച മേയ് മാസത്തില്‍

കിം ജോങ് ഉന്‍, ഡോണള്‍ഡ് ട്രംപ്
വാഷിങ്ടണ്‍: ലോകത്തെ തന്നെ ആശങ്കയിലാഴ്ത്തിയ യുഎസ് -ഉത്തരകൊറിയ തര്‍ക്കത്തിന് പരിഹാരമാകുന്നതായി സൂചന. യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ചക്കുള്ള ഉത്തരകൊറിയന്‍ നേതാവ് കിം ജോംഗ് ഉന്നിന്റെ ക്ഷണം ട്രംപ് സ്വീകരിച്ചതായി വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞദിവസം ഉത്തരകൊറിയ സന്ദര്‍ശിച്ച ദക്ഷിണകൊറിയന്‍ പ്രതിനിധി സംഘാംഗങ്ങള്‍ വഴിയാണ് കിം ജോംഗ് ഉന്‍, ട്രംപിനെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചുകൊണ്ടുള്ള കത്ത് നല്‍കിയത്.
കിമ്മിന്റെ ക്ഷണം ട്രംപ് സ്വീകരിക്കുമെന്ന് വൈറ്റ് ഹൗസ് വക്താവ് സാറാ സാൻഡേഴ്സ് പറഞ്ഞു. ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച ഈ വര്‍ഷം മെയ് മാസത്തില്‍ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ദക്ഷിണ കൊറിയ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ചുംഗ് ഇയൂയി-യംഗ് പറഞ്ഞു.

ദക്ഷിണ കൊറിയൻ പ്രതിനിധികൾ ഈയാഴ്ചയാദ്യം പ്യോഗ്യാംഗിൽ കിമ്മുമായി ചർച്ച നടത്തിയിരുന്നു. ആണവനിരായുധീകരണം സംബന്ധിച്ചു യുഎസുമായി ചർച്ച നടത്തുന്ന അവസരത്തിൽ ആണവ, മിസൈൽ പരീക്ഷണങ്ങൾ നിർത്തിവയ്ക്കാമെന്നു ഉൻ സമ്മതിച്ചിരുന്നു.
പത്തംഗസംഘമാണ് കിമ്മിനെ കാണാന്‍ ഉത്തരകൊറിയന്‍ തലസ്ഥാനമായ പ്യോംഗ്യാഗിലെത്തിയത് . സംഘം പിന്നീട് വാഷിംഗ്ടണിലെത്തി ചർച്ചയുടെ വിശദവിവരങ്ങൾ ട്രംപ് ഭരണകൂടത്തെ അറിയിക്കുകയായിരുന്നു. ഈ ചര്‍ച്ചയിലാണ് ദക്ഷിണകൊറിയന്‍ സംഘം ഉത്തരകൊറിയന്‍ ഭരണാധികാരി കിമ്മിന്റെ ട്രംപുമായുള്ള ചര്‍ച്ചയ്ക്കുള്ള ക്ഷണം യുഎസിനെ അറിയിച്ചത്.
അണ്വായുധ മോഹം ഉപേക്ഷിക്കാൻ ഉത്തരകൊറിയ തയാറാവാതെ അവരുമായി ഫലപ്രദമായ ചർച്ച സാധ്യമല്ലെന്നാണു ട്രംപ് ഭരണകൂടത്തിന്റെ നിലപാട്. ആണവ, മിസൈല്‍ പരീക്ഷണങ്ങൾ നിർത്താമെന്ന് കിം ഉറപ്പു നല്‍കിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക