വര്‍ഷങ്ങളുടെ പാരമ്പര്യം അവസാനിപ്പിക്കുന്നു; കൊക്ക കോളയും ലഹരി പാനീയ ഉത്പാദനത്തിലേക്ക്

പ്രതീകാത്മക ചിത്രം

ജോര്‍ജിയ: 130 വര്‍ഷത്തെ പാരമ്പര്യം അവസാനിപ്പിച്ച് കൊക്ക കോളയും ലഹരി പാനീയ ഉത്പാദം ആരംഭിക്കുന്നു. ജപ്പാന്‍ മാര്‍ക്കറ്റുകളിലാണ് കൊക്ക കോളയുടെ ലഹരി പാനീയം വില്‍പനയ്‌ക്കെത്തുന്നത്. ജപ്പാനില്‍ വ്യാപകമായി പ്രചാരത്തിലുള്ള ചുഹി എന്ന പാനീയത്തിന് സമാനമായ ലഹരി പാനീയമാണ് കൊക്ക കോളയും ഉത്പാദിപ്പിക്കുന്നത്.

നിലവിലുള്ളതുപോലെ ലഹരി പാനീയവും ടിന്നുകളിലാണ് മാര്‍ക്കറ്റില്‍ എത്തുന്നത്. മൂന്ന് മുതല്‍ എട്ടു ശതമാനം വരെ ലഹരിയാണ് പ്രസ്തുത പാനീയത്തില്‍ അടങ്ങിയിരിക്കുന്നത്. ജപ്പാനില്‍ സ്ത്രീകളാണ് ചുഹി കൂടുതലായി ഉപയോഗിക്കുന്നത്. അതുകൊണ്ട് പ്രധാനമായും സ്ത്രീകളെ കേന്ദ്രീകരിച്ചാണ് കൊക്ക കോളയും ഉത്പാദനം ആരംഭിക്കുന്നത്.

അരി, ഉരുളക്കിഴങ്ങ് ബാര്‍ലി എന്നിവ ഉപയോഗിച്ച് തയ്യാറാക്കുന്ന ഷോചു എന്ന ലഹരിയാണ് ചുഹിയുടെ നിര്‍മാണത്തിനായി ഉപയോഗിക്കുന്നത്. ഇതിനോടൊപ്പം കാര്‍ബണ്‍ഡൈ ഓക്‌സൈഡും പഴങ്ങളുടെ ചാറുകളും ഇത് ഉണ്ടാക്കുന്നതിന് ഉപയോഗിക്കുന്നു.

ലോകവ്യാപമായി ലഹരി പാനീയത്തിന്റെ ഉത്പാദനം കൊക്ക കോള വ്യാപിപ്പികുമോ എന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. എങ്കിലും വര്‍ഷങ്ങളായി ഉത്പാദിപ്പിക്കുന്ന പാനീയങ്ങള്‍ക്കു പുറമെ പുതിയ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള കൊക്ക കോളയുടെ ചുവടുവെപ്പാണ് ഇതെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top