ഐഎസ്എല്‍ ഫൈനല്‍ വേദി മാറ്റി; ഇത്തവണ കലാശപ്പോരാട്ടം ബംഗളുരുവില്‍

ബംഗളുരു ശ്രീകണ്ഠീരവ സ്‌റ്റേഡിയം

ബംഗളുരു: ഐഎസ്എല്‍ നാലാം പതിപ്പിന്റെ കലാശപ്പോരാട്ടം ബംഗളുരു ശ്രീകണ്ഠീരവ സ്‌റ്റേഡിയത്തില്‍ മാര്‍ച്ച് 17ന് നടക്കും. നേരത്തെ കൊല്‍ക്കത്തയിലായിരുന്നു ഫൈനല്‍ മത്സരങ്ങള്‍ നടത്താന്‍ തീരുമാനിച്ചത്.

കഴിഞ്ഞ തവണത്തെ കിരീട ജേതാക്കളായ അമര്‍ തൊമര്‍ കൊല്‍ക്കത്ത ഇത്തവണ പ്ലേ ഓഫ് പോലും കാണാതെ പുറത്തായതോടെയാണ് ഫൈനല്‍ വേദി മാറ്റാന്‍ സംഘാടകര്‍ നിര്‍ബന്ധിതതരായിരിക്കുന്നത്. സെമിയില്‍ പ്രവേശിച്ച ബംഗളുരു എഫ്‌സിയുടെ തട്ടകത്തിലേക്ക് ഫൈനല്‍ വേദി മാറ്റുക വഴി, കൂടുതല്‍ കാണികളെ എത്തിക്കാനാണ് സംഘാടകരുടെ ശ്രമം.

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ തങ്ങളുടെ പ്രഥമ സീസണില്‍ തന്നെ മികച്ച പ്രകടനമാണ് ബംഗളുരു എഫ്‌സി നടത്തുന്നത്. പൂണൈ സിറ്റിയുമായുള്ള ബംഗളുരു എഫ്‌സിയുടെ ആദ്യപാദ സെമിയില്‍ ഗോള്‍രഹിത സമനിലയായിരുന്നു ഫലം. മാര്‍ച്ച് 11 ന് ബംഗളുരുവിന്റെ തട്ടകത്തിലാണ് രണ്ടാംപാദ സെമി അരങ്ങേറുന്നത്. എഫ്‌സി ഗോവയും ചെന്നൈയിന്‍ എഫ്‌സിയുമാണ് സെമിയില്‍ പ്രവേശിച്ച മറ്റ് രണ്ട് ടീമുകള്‍.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top