അന്താരാഷ്ട്ര വനിതാദിനാഘോഷം 2018 ബ്ലോക്ക്തല വാരാഘോഷം

കാസര്‍ഗോഡ് : വനിതാശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ അന്താരാഷ്ട്ര വനിതാദിനാ ഘോഷത്തോടനുബന്ധിച്ച് ഈ മാസം 14 വരെ നടത്തുന്ന വനിതാ വാരാചരണ പരിപാടികളുടെ കാസര്‍കോട് ബ്ലോക്ക്തല വിളംബര ജാഥ ബ്ലോക്ക് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ വി.ഡി കബീര്‍ ഉദ്ഘാടനം ചെയ്തു. വിളംബര ജാഥയില്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന നൂറുകണക്കിന് സ്ത്രീകള്‍ പങ്കെടുത്തു.

പുതിയ ബസ്സ്റ്റാന്റ് പരിസരത്തുനിന്നും ആരംഭിച്ച് വിളംബരജാഥ ബ്ലോക്ക് പഞ്ചായത്ത് പരിസരത്ത് സമാപിച്ചു. വ്യാപാരഭവനില്‍ ബ്ലോക്ക് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.ഡി. കബീര്‍ ആഘോഷ വാരാചാരണ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ശിശുവകസന പദ്ധതി ഓഫീസര്‍ അധ്യക്ഷത വഹിച്ചു. കാസര്‍കോട് അഡീഷണല്‍ ഐ.സി.ഡി.എസ് പ്രൊജക്ടിലെ ശിശുവികസന പദ്ധതി ഓഫീസര്‍ ജ്യോതി, ഐ.സി.ഡി.എസ് സൂപ്പര്‍വൈസറായ മണിയമ്മ, നളിനി, കാവ്യ, രമണി എന്നിവര്‍ സംസാരിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top