ടി20 ടൂര്‍ണമെന്റ്: ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് ജയം; മിന്നും ഫോമില്‍ വീണ്ടും ധവാന്‍


കൊളംബോ: ത്രിരാഷ്ട്ര ട്വന്റി20 ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്ക് ആദ്യ ജയം. ബംഗ്ലാദേശുമായി നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് ഇന്ത്യ ബംഗ്ലാദേശിനെ തോല്‍പ്പിച്ചത്.

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നേടിയ 139 എന്ന മോശമല്ലാത്ത സ്‌കോര്‍ നേടിയെങ്കിലും ഇന്ത്യ ഒരോവറും രണ്ടുപന്തും ബാക്കിനില്‍ക്കെ അത് മറികടന്നു. ഓപ്പണര്‍ ശിഖര്‍ ധവാന്‍ 43 പന്തുകളില്‍നിന്ന് 55 റണ്‍സെടുത്ത് ഇന്ത്യയെ നയിച്ചു.

ടോസ് നേടിയിട്ടും ബംഗ്ലാദേശിനെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു ഇന്ത്യ. 34 റണ്‍സെടുത്ത ലിറ്റോണ്‍ ദാസും 30 റണ്‍സെടുത്ത സബീര്‍ റഹ്മാനുമാണ് ബംഗ്ലാ നിരയില്‍ കുറച്ചെങ്കിലും തിളങ്ങിയത്.

ആദ്യമത്സരത്തില്‍ ശ്രീലങ്കയോട് ഇന്ത്യ പരാജയപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ ഇന്നത്തെ നിര്‍ണായകമായ മത്സരം വിജയിക്കേണ്ടത് ആവശ്യമായിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top