വിവാഹാഘോഷത്തില്‍ നൃത്തം ചെയ്യുന്നതിനിടയില്‍ യുവാവ് കുഴഞ്ഞുവീണു മരിച്ചു (വീഡിയോ)

വിവാഹാഘോഷത്തില്‍ നൃത്തം ചെയ്യുന്നതിനിടയില്‍ യുവാവ് കുഞ്ഞുവീണു മരിച്ചു. രാജസ്ഥാനിലാണ് സംഭവം നടന്നത്. പെണ്‍കുട്ടിയുടെ കൂടെ വേദിയില്‍ നൃത്തം ചെയ്യുന്നതിനിടയിലാണ് യുവാവ് കുഴഞ്ഞുവീണ് മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണം.

നൃത്തം ചെയ്യുന്നതിനിടയില്‍ യുവാവ് നിലത്ത് വീണുപോയെങ്കിലും ആരും വീഴ്ചയെ ഗൗരവമായി എടുത്തില്ല. ഡാന്‍സിന്റെ ഭാഗമായി യുവാവ് കാണിച്ചതാണെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ അല്‍പം സമയം കഴിഞ്ഞിട്ടും യുവാവ് എഴുന്നേല്‍ക്കാത്തതിനാലാണ് എല്ലാവരും ചെന്ന് നോക്കിയത്.

ബോധരഹിതനായ യുവാവിനെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാല്‍ അപ്പോഴേക്കും യുവാവ് മരിച്ചിരുന്നു.

DONT MISS