ജെഫ് ബെസോസ് ലോകത്തിലെ ഏറ്റവും സമ്പന്നന്; ഇന്ത്യയില്‍ മുകേഷ് അംബാനി

ജെഫ് ബെസോസ്
വാഷിംഗ്ടണ്‍: ലോകത്തിലെ ഏറ്റവും സമ്പന്നന് എന്ന പട്ടികയില്‍ ജെഫ് ബെസോസ് ഒന്നാം സ്ഥാനം നേടി. ഫോബ്സ് മാസിക പുറത്തുവിട്ട പട്ടികയിലാണ് ലോകത്തിലെ ഏറ്റവും സമ്പന്നന് എന്ന സ്ഥാനം ബെസോസിന് ലഭിച്ചിരിക്കുന്നത്. 11200 കോടി ഡോളറാണ് ജെഫ് ബെസോസിന്റെ ആസ്തി.
മൈക്രോസോഫ്റ്റ് സ്ഥാപകനായ ബില്‍ഗേറ്റ്സാണ് രണ്ടാം സ്ഥാനം നേടിയിരിക്കുന്നത്. 9000 കോടി ഡോളറാണ് ബില്‍ഗേറ്റ്സിന്റെ ആസ്തി. മുകേഷ് അംബാനിയാണ് ഇന്ത്യയിലെ ഏറ്റവും സമ്പന്നന്. 4010 കോടി രൂപയാണ് മുകേഷ് അംബാനിയുടെ ആസ്തി.

പേയ്ടിഎം സ്ഥാപകനായ വിജയ് ശേഖര്‍ ശര്‍മയാണ് ഇന്ത്യയിലെ പ്രായം കുറഞ്ഞ സമ്പന്നന്. ലുലു ഗ്രൂപ്പ് ചെയര്‍മാനായ എംഎ യൂസഫലിയാണ് ഫോബ്സ് പട്ടികയിലെ സമ്പന്നനായ മലയാളി. അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനു മുകളിലാണ് യൂസഫലിയുടെ സ്ഥാനം.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക