വൈഫൈ കണക്ഷന്‍ റദ്ദാക്കി; ഭര്‍ത്താവിന്റെ ക്രൂര മര്‍ദ്ദനത്തിന് ഇരയായ യുവതി ആശുപത്രിയില്‍

ഭര്‍ത്താവിനോടൊപ്പം രേഷ്ണ സുല്‍ത്താന

ഹൈദരാബാദ്: ഫോണിലെ വൈഫൈ കണക്ഷന്‍ റദ്ദാക്കിയതിന്റെ പേരില്‍ ഭര്‍ത്താവ് ക്രൂര മര്‍ദ്ദനത്തിന് ഇരയാക്കിയ യുവതിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൈദരാബാദിലെ സോമാജിഗുഡയിലെ രേഷ്മ സുല്‍ത്താന എന്ന യുവതിക്കാണ് ഭര്‍ത്താവില്‍ നിന്നും ക്രൂരമായ മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നത്.

രാത്രി ഏറെ വൈകിയിട്ടും ഭര്‍ത്താവ് ഉറങ്ങാതെ ഫോണ്‍ ഉപയോഗിച്ചതിനാലാണ് രേഷ്മ വൈഫൈ ഓഫാക്കിയത്. ഇതില്‍ പ്രകോപിതനായ ഭര്‍ത്താവ് രേഷ്മയെ ക്രൂരമായി ഇടിക്കുകയും തൊഴിക്കുകയും ചെയ്തു. മര്‍ദ്ദനത്തില്‍ രേഷ്മയുടെ നെഞ്ചിനും മുഖത്തും കൈക്കുമാണ് പരുക്കേറ്റത്.

പരുക്കേറ്റ രേഷ്മ സമീപത്തുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. രേഷ്മയുടെ അമ്മയാണ് രേഷ്മയുടെ ഭര്‍ത്താവിനെതിരെ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ദമ്പതികള്‍ തമ്മില്‍ ചെറിയ തോതിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ടെന്നും അതിനാല്‍ രണ്ട് പേര്‍ക്കും കൗണ്‍സിലിംഗ് നല്‍കിയതിനുശേഷം മാത്രമാണ് അറസ്റ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ തീരുമാനിക്കൂ എന്ന് പൊലീസ് അറിയിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top