സഞ്ചാരികളെ ഭീതിയിലാഴ്ത്തി ബോട്ടിന്റെ അടിയില്‍ തിമിംഗലം; ദൃശ്യങ്ങള്‍ വൈറലാകുന്നു

ബോട്ടിനെ പിന്‍തുടരുന്ന തിമിംഗലം

സഞ്ചാരികളെ ഭയപ്പെടുത്തി ബോട്ടിനെ ഏറെ നേരം പിന്‍തുടര്‍ന്ന തിമിംഗലത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ബോട്ടിന്റെ അടിയിലൂടെയാണ് തിമിംഗലം 50 മിനുറ്റോളം സഞ്ചരിച്ചത്.

ഓസ്‌ട്രേലിയയിലാണ് ഈ അപൂര്‍വ്വമായ സംഭവം നടന്നത്. വായ ഭാഗം തുറന്ന് ബോട്ടിനെ അനുഗമിച്ച് തിമിംഗലം ഏറെ നേരം സഞ്ചരിച്ചു എന്നാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയ ടോം കാനന്‍ എന്ന ഫോട്ടോഗ്രാഫര്‍ പറയുന്നത്.

തിമിംഗലം ബോട്ടിന്റെ കൂടെ സഞ്ചിരിക്കുന്നുണ്ടെന്ന് മനസിലാക്കിയ ഉടന്‍ തന്നെ ടോം വെള്ളത്തിലേക്ക് എടുത്തു ചാടി ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു. തിമിംഗലം അക്രമകാരിയല്ലെന്നും ബോട്ടിന് യാതൊരു വിധത്തിലുള്ള കേടുപാടും വരുത്തിയില്ലെന്നും ടോം പറയുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top