സംസ്ഥാന ചലച്ചിത്രപുരസ്‌കാര പ്രഖ്യാപനം അല്‍പസമയത്തിനകം; പോരാട്ടത്തില്‍ മുന്നില്‍ യുവതാരങ്ങള്‍

ഫയല്‍ ചിത്രം

തിരുവനന്തപുരം: 2017 -ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് മന്ത്രി എകെ ബാലനാണ് പുരസ്‌കാര പ്രഖ്യാപനം നടത്തുക.

ഇറാഖിലെ നഴ്സുമാരുടെ അതിജീവനത്തിന്‍റെ കഥ പറഞ്ഞ ടേക് ഓഫ്, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നിങ്ങനെ അവസാനഘട്ട പരിഗണനക്കെത്തിയ 21 സിനിമകളിൽനിന്നാണ് ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നത്. മികച്ച നടനുള്ള പുരസ്കാരങ്ങൾക്ക് ഫഹദ് ഫാസിൽ, ബിജു മേനോൻ, സുരാജ് വെഞ്ഞാറമ്മൂട് എന്നിവർ അന്തിമ പട്ടികയിലുണ്ടെന്നാണ് സൂചന. നിവിന്‍ പോളി, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി എന്നിവരും മികച്ച നടന്മാര്‍ക്കുള്ള സാധ്യതാപട്ടികയിലുണ്ട്.

മികച്ച നടിക്കുള്ള പുരസ്കാരത്തിനായി ടേക് ഓഫിലെ അഭിനയത്തിന് പാർവതിയും ‘ഉദാഹരണം സുജാത’യിലെ അഭിനയത്തിന് മഞ്ജുവാര്യരും ഒപ്പമുണ്ടെന്നാണ് വിവരം.

സംവിധായകൻ ടിവി ചന്ദ്രൻ ചെയർമാനായ ജൂറിയാണ് അവാർഡ് നിർണയിക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top