കാര്‍ത്തി ചിദംബരത്തെ നുണപരിശോധനയ്ക്ക് വിധേയമാക്കാന്‍ സിബിഐ അനുമതി തേടി

കാര്‍ത്തി ചിദംബരം

ദില്ലി: ഐഎന്‍എക്‌സ് മീഡിയ ഇടപാട് കേസില്‍ അറസ്റ്റിലായ കാര്‍ത്തി ചിദംബരത്തെ നുണപരിശോധനയ്ക്ക് വിധേയമാക്കാന്‍ സിബിഐ കോടതിയുടെ അനുമതി നേടി. നുണപരിശോധനയുമായി ബന്ധപ്പെട്ട അപേക്ഷ സിബിഐ പ്രത്യേക ജഡ്ജി സുനില്‍ റാണ മാര്‍ച്ച് ഒന്‍പതിന് പരിഗണിക്കും.

കാര്‍ത്തി ചിദംബരത്തിന്റെ ചാറ്റേട് അക്കൗണ്ടന്റായ എസ് ഭാസ്‌കരരാമന്‍, കൂട്ടുപ്രതി ഇന്ദ്രാണി മുഖര്‍ജി എന്നിവര്‍ക്കെതിരെ പ്രൊഡക്ഷന്‍ വാറണ്ട് അനുമതി പരിഗണിക്കുന്നതിനുള്ള അപേക്ഷയും ഒന്‍പതിന് പരിണിക്കും. ഇന്നലെയാണ് കോടതി കാര്‍ത്തി ചിദംബരത്തിന്റെ കസ്റ്റഡി മൂന്ന് ദിവസത്തേക്ക് കൂടി നീട്ടിയത്.

പ്രമുഖ മാധ്യമവ്യവസായിയായ പീറ്റര്‍ മുഖര്‍ജി, ഭാര്യ ഇന്ദ്രാണി മുഖര്‍ജി എന്നിവരുടെ ഉടമസ്ഥതയിലുള്ള ഐഎന്‍എക്‌സ് മീഡിയയ്ക്ക് വിദേശ ഫണ്ട് ലഭ്യമാക്കുന്നതിന് ഇടനിലക്കാരനായി നിന്ന കാര്‍ത്തി കൈക്കൂലി വാങ്ങിയെന്നാണ് കേസ്. അക്കാലത്ത് കേന്ദ്രധനമന്ത്രിയായിരുന്ന അച്ഛന്‍ പി ചിദംബരത്തിന്റെ സ്വാധീനം ഉപയോഗിച്ച് 305 കോടി രൂപ വിദേശനിക്ഷേപം ലഭ്യമാക്കുന്നതിനായിരുന്നു കാര്‍ത്തി കൈക്കൂലി വാങ്ങിയത്.

കാര്‍ത്തിക്ക് പല സമയത്തായി പണം കൈമാറിയിട്ടുണ്ടെന്ന് ചോദ്യം ചെയ്യലില്‍ ഇന്ദ്രാണി മുഖര്‍ജി സമ്മതിച്ചിരുന്നു. സഹായത്തിന് പകരമായി മകനെ ബിസിനസില്‍ സഹായിക്കണമെന്ന ചിദംബരം ആവശ്യപ്പെട്ടിരുന്നതായും ഇവര്‍ വ്യക്തമാക്കി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top