പ്രസവസമയത്ത് പങ്കാളിയെ ആശ്വസിപ്പിക്കാന്‍ ലേബര്‍ റൂമില്‍ എത്തി; ഒടുവില്‍ കാമുകന്‍ ബോധംകെട്ട് വീണു(വീഡിയോ)

എമിയെ ബെന്‍ ആശ്വിപ്പിക്കുന്നു

പ്രസവസമയത്ത് പങ്കാളിയെ ആശ്വസിപ്പിക്കാനായി ലേബര്‍ റൂമിലെത്തി ഒടുവില്‍ അവിടുത്തെ കാഴ്ചകള്‍ കണ്ട് ബോധം കെട്ടുവീണ കാമുകന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായിരിക്കുന്നത്. ഇംഗ്ലണ്ടിലെ ബിര്‍മിന്‍ഗാം ആശുപത്രിയിലാണ് സംഭവം നടന്നത്.

പങ്കാളിയായ എമിയെ പ്രസവ സമയത്ത് ആശ്വസിപ്പിക്കാനായിരുന്നു ബെന്‍ ലേബര്‍ റൂമില്‍ എത്തിയത്. ലേബര്‍ റൂമില്‍ എത്തിയ ബെന്‍ ആദ്യം എമിയോട് സംസാരിക്കുകയും പ്രസവ വേദന കുറക്കുന്നതിനായുള്ള മരുന്നുകള്‍ എമിക്ക് നല്‍കുകയും ചെയ്തിരുന്നു.

എന്നാല്‍ എമിക്ക് വേദന കൂടുകയും കുഞ്ഞ് പുറത്തുവരാന്‍ സമയമാവുകയും ചെയ്തപ്പോഴേക്കും ബെന്‍ ബോധംകെട്ട് വീഴുകയായിരുന്നു. എമിയെ പരിചരിച്ചിരുന്ന നഴ്‌സിന് ബെന്നിനെ പരിചരിക്കുന്നതിനായി പുതിയ നഴ്‌സിനെയും ലേബര്‍ റൂമിലേക്ക് കൊണ്ടുവരേണ്ടി വന്നു.

കുഞ്ഞുങ്ങളെ വരവേല്‍ക്കാന്‍ ഒരുങ്ങുന്ന ദമ്പതികളെക്കുറിച്ചുള്ള പരിപാടിയായ വണ്‍ ബോണ്‍ എവരി മിനുട്ട് എന്ന പരിപാടിയുടെ ഭാഗമായി ബെന്നിന്റെയും എമിയുടെയും ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നു. ഈ ദൃശ്യത്തിലാണ് ബേന്‍ ബോധം കെട്ട്‌വീഴുന്നതായി ഉള്ളത്.

പെണ്‍കുഞ്ഞിനാണ് എമി ജന്മം നല്‍കിത്. പ്രസവ സമയത്ത് എമി വേദന കൊണ്ട് പുളഞ്ഞപ്പോള്‍ അത് കണ്ടാണ് താന്‍ ബോധരഹിതനായതെന്ന് സംഭവത്തിനു ശേഷം ബെന്‍ പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top