കര്‍ണാടക ലോകായുക്തയ്ക്ക് കുത്തേറ്റു; നില ഗുരുതരം

വിശ്വനാഥ ഷെട്ടി

ബംഗളുരു: കര്‍ണാടക ലോകായുക്ത  പി വിശ്വനാഥ ഷെട്ടിക്ക് കുത്തേറ്റു. ഗുരുതരമായി പരുക്കേറ്റ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കേസില്‍ വാദം കേള്‍ക്കുന്നതിനിടയില്‍ ബംഗളുരു ഓഫീസിനകത്തുവെച്ചാണ് അദ്ദേഹത്തിന് കുത്തേറ്റത്. പരാതിയുമായി എത്തിയ യുവാവാണ് ഷെട്ടിയെ മൂന്നു തവണ കുത്തിപരുക്കേല്‍പ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് തേജസ് ശര്‍മ്മ എന്നയാളെ അറസ്റ്റ് ചെയ്തതായി കര്‍ണാടക ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു.

അറസ്റ്റിലായ പ്രതി

കുത്തേറ്റ ഉടന്‍ തന്നെ അദ്ദേഹത്തെ മല്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു. ഷെട്ടിയുടെ നിലഗുരുതരമാണെന്നാണ് ദേശീയ മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top