മദ്യപിച്ച് വാഹനമോടിച്ചു കയറ്റിയത് റെയില്‍ പാളത്തിലേക്ക്; യുവാവ് ട്രെയിനിനു മുന്നില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ലുധിയാന: മദ്യലഹരിയില്‍ കാറോടിച്ച യുവാവ് ട്രെയിനിനു മുന്നില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ധന്‍ഡാരി റെയില്‍വേ സ്‌റ്റേഷനു സമീപം 20 കിലോമീറ്റര്‍ അകലെ ചൊവാഴ്ച്ചയാണ് സംഭവം. റെയില്‍വെ ട്രാക്ക് മുറിച്ചുകടക്കവെയാണ് കാര്‍ അപകടത്തില്‍പ്പെട്ടത്. മദ്യലഹരിയില്‍ ആയിരുന്ന യുവാവ് റെയില്‍വെ ട്രാക്ക് മുറിച്ചു കടക്കാന്‍ ശ്രമിക്കവെ ട്രെയിന്‍ എത്തുകയായിരുന്നു.

മദ്യാസക്തിയിലായിരുന്ന ഡ്രെവര്‍ കാര്‍ റെയില്‍വേ ട്രാക്കിലേക്ക് ഓടിച്ചുകയറ്റിയ ശേഷമാണ് ട്രെയിന്‍ വരുന്നത് കണ്ടത്. ഉടന്‍ വണ്ടി നിര്‍ത്തി ഇയാള്‍ ഇറങ്ങി ഓടുകയായിരുന്നു. കാര്‍ ഇടിച്ച് തെറുപ്പിച്ചാണ് ട്രെയിന്‍ കടന്നുപോയത്. ട്രെയിനിടിച്ച സ്ഥലത്തു നിന്നു 800 മീറ്റര്‍ അകലെയാണ് കാര്‍ കണ്ടെത്തിയതെന്ന് സിറ്റി സ്‌റ്റേഷന്‍ ട്രാഫിക്ക് ഇന്‍സ്‌പെക്ടര്‍ ആര്‍കെ ശര്‍മ പറഞ്ഞു.

കാര്‍ ഡ്രെവറെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. മദ്യപിച്ച് അശ്രദ്ധമായി വാഹനമോടിച്ചതിന് റെയില്‍വേ പൊലീസ് കാര്‍ ഡ്രെവര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ജമ്മുവില്‍ നിന്നു വരുന്ന ട്രെയിനില്‍ ആയിരത്തോളം യാത്രക്കാരുണ്ടായിരുന്നു. അതു കൊണ്ടു തന്നെ എമര്‍ജന്‍സി സ്‌റ്റോപ്പ് ചെയ്യാന്‍ പ്രയാസമായിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top