ഇനി ഈ ആഘോഷം ബ്ലാസ്റ്റേഴ്സില്‍; ഡംഗലിന്റെ ഹാട്രിക് കാണാം (വീഡിയോ)
നോര്‍ത്ത് ഈസ്റ്റിന്റെ ചുറുചുറുക്കുള്ള കളിക്കാരന് സെയ്മിന്‍ലെന്‍ ഡംഗല്‍ ബ്ലാസ്റ്റേഴ്സുമായി മൂന്നുവര്‍ഷത്തെ കരാര്‍ ഒപ്പിട്ടിരുന്നു. ഈ സീസണിലെ ഇന്ത്യക്കാരന്റെ ഹാട്രിക് ഡംഗലിന്റെ പേരിലാണ്. കരുത്തരായ ചെന്നൈയിന് പ്രതിരോധത്തെ കീറിമുറിച്ചുകൊണ്ടായിരുന്നു ഈ ഹാട്രിക്.
ഗോളടിച്ചതിനുശേഷമുള്ള ലെന് ഡംഗലിന്റെ ആഘോഷം വളരെ വിശേഷപ്പെട്ടതാണ്. ജര്‍മനിയുടെ ക്ലോസെ ചെയ്യാറുള്ളതുപോലെ ചാടി കരണംമറിഞ്ഞാണ് ഇദ്ദേഹം ഗോള്നേടിയതിന്റെ സന്തോഷം പ്രകടിപ്പിക്കാറ്. മൂന്നുഗോളുകളിലും പൊതുവെ കാണാവുന്നത് അദ്ദേഹത്തിന്റെ വേഗത്തിലുള്ള നീക്കംതന്നെ.

2.4 കോടി രൂപയ്ക്കാണ് ഈ മാന്ത്രികക്കാലുകളുടെ ഉടമ കേരളാ ടീമിലേക്ക് എത്തിയത്. ടീമില്‍നിന്ന് കൂടുതല്‍ താരങ്ങള്‍ കൊഴിഞ്ഞുപൊയ്ക്കൊണ്ടിരിക്കെ ടീമിലെത്തുന്ന ഈ നോര്‍ത്ത് ഈസ്റ്റ് താരം ബ്ലാസ്റ്റേഴ്സിന് ഒരു നേട്ടമാണെന്നതില്‍ സംശയമില്ല.
അദ്ദേഹത്തിന്റെ ഹാട്രിക്കും ഗോളാഘോഷങ്ങളും താഴെ കാണാം.
http://www.hotstar.com/sports/football/watch-doungels-splendid-hattrick/2001607850
http://www.hotstar.com/sports/football/doungel-scores-his-first-isl-goal/2002002866
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക