വിമാന യാത്രയ്ക്കിടെ പോണ്‍ വീഡിയോ കണ്ട യുവാവ് എയര്‍ഹോസ്റ്റസിനെ ആക്രമിക്കാന്‍ ശ്രമിച്ചു

വിമാന യാത്രയ്ക്കിടെ പോണ്‍ വീഡിയോ കണ്ട യാത്രക്കാരന്‍ ജീവനക്കാരിയെ ആക്രമിക്കാന്‍ ശ്രമിച്ചു. വനിതാ ജീവനക്കാരോട് മോശമായി പെരുമാറുകയും തടയാന്‍ ചെന്ന പുരുഷ ജീവനക്കാരെ ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്ത യുവാവിനെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. ഇരുപത്കാരനായ വിദ്യാര്‍ത്ഥിയാണ് അറസ്റ്റിലായത്.

മലേഷ്യന്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിയായ 20കാരന്‍ വിമാനത്തില്‍ കയറിയപ്പോള്‍ മുതല്‍ വിചിത്രമായാണ് പെരുമാറിയിരുന്നതെന്ന് ജീവനക്കാര്‍ പറയുന്നു. വിമാനം പതിനായിരം അടി ഉയരത്തില്‍ എത്തിയപ്പോഴേയ്ക്കും ഇയാള്‍ ധരിച്ചിരുന്ന വസ്ത്രം അഴിച്ചുമാറ്റിയ ശേഷം പോണ്‍ വീഡിയോ കാണാന്‍ തുടങ്ങി.

വസ്ത്രം മാറ്റിയത് കണ്ട് ജീവനക്കാര്‍ ഇടപെട്ടതോടെ വസ്ത്രം ധരിച്ചെങ്കിലും പിന്നീട് വീണ്ടും അഴിച്ചു മാറ്റുകയായിരുന്നു. കുറച്ചുകഴിഞ്ഞ് ടോയ്‌ലറ്റിലേക്ക് പോകുന്ന വഴിയില്‍ ഇയാള്‍ ഒരു വനിതാ ജീവനക്കാരിയെ കെട്ടിപ്പിടിക്കാന്‍ ശ്രമിച്ചു. എയര്‍ഹോസ്റ്റസ് ശബ്ദമുണ്ടാക്കി മാറിയതോടെ അടുത്തുള്ള മറ്റ് വനിതാ ജീവനക്കാരോടും മോശമായി പെരുമാറാന്‍ തുടങ്ങി.

ഇതോടെ പുരുഷ ജീവനക്കാര്‍ ഓടിയെത്തി ഇയാളെ തടയുകയായിരുന്നു. എന്നാല്‍ യുവാവ് അവരെ ആക്രമിക്കാന്‍ ശ്രമിച്ചു. പിന്നീട് മറ്റ് ജീവനക്കാര്‍ ഇടപെട്ട് ഇയാളെ ശാന്തനാക്കി. വിമാനം ലാന്‍ഡ് ചെയ്തശേഷം ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top