തമിഴ്‌നാട്ടില്‍ എംജിആറിന് തുല്യമായ ഭരണം കൊണ്ടുവരുമെന്ന് രജനികാന്ത്

രജനികാന്ത്, സമീപം നടന്‍ പ്രഭു

ചെന്നൈ: തമിഴ്‌നാട്ടില്‍ എംജിആര്‍ ഭരണത്തിന് സമാനമായ ഭരണം കൊണ്ടുവരുമെന്ന് സൂപ്പര്‍താരം രജനികാന്ത്. ചെന്നൈയില്‍ എംജിആര്‍ പ്രതിമ അനാച്ഛാദനം ചെയ്യുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു രജനികാന്ത്. രാഷ്ട്രീയപ്രഖ്യാപനത്തിനുശേഷമുള്ള രജനിയുടെ ആദ്യപൊതുപരിപാടിയായിരുന്നു ഇത്. ഈ ചടങ്ങിലാണ് എംജിആര്‍ ഭരണം താന്‍ തിരികെ കൊണ്ടുവരുമെന്ന പ്രഖ്യാപനം സൂപ്പര്‍താരം നടത്തിയത്.

തമിഴ് രാഷ്ട്രീയത്തിൽ ഇപ്പോൾ ഒരു ശൂന്യത ഉണ്ട്. രാഷ്ട്രീയക്കാർ അവരുടെ കർത്തവ്യം നിറവേറ്റുന്നതിൽ പരാജയപ്പെടുകയാണ്. ആത്മീയ രാഷ്ട്രീയം എന്ന് ഞാൻ പറഞ്ഞപ്പോൾ പലരും ചോദിച്ചു എന്താണ് അതെന്ന്. എന്നാൽ വരും ദിവസങ്ങളിൽ അത് എന്താണെന്ന് എല്ലാവർക്കും വ്യക്തമാകുമെന്നും രജനി പറഞ്ഞു.

ഡിസംബറിൽ രാഷ്ട്രീയ പ്രവേശം പ്രഖ്യാപിച്ചതിനു ശേഷം ആദ്യമായാണ് രജനീകാന്ത് ഒരു പൊതുചടങ്ങിൽ പങ്കെടുക്കുന്നത്. ആയിരക്കണക്കിനു ജനങ്ങളാണ് താരത്തെ കാണാൻ എത്തിയിരുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top