കാസര്‍ഗോഡ് വിദ്യാര്‍ത്ഥിയുടെ മരണം കൊലപാതകമെന്ന പരാതിയുമായി പിതാവ്‌ ; ട്രെയിനിടിച്ച് മരണമെന്ന നിഗമനത്തില്‍ പോലീസ്

കാസര്‍ഗോഡ്:  പത്താം തരം വിദ്യാര്‍ത്ഥി ജസീമിനെ റെയില്‍വെ ട്രക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപ്പെടുത്തിയതാണെന്ന പരാതിയുമായി ബന്ധുക്കള്‍ . ഇതിനിടയിയില്‍ മരണ കാരണം തലയക്കും, ചുമലിനും ,വാരിയെല്ലിനു മേറ്റ ശക്തമായ ആഘാതമെന്ന് പ്രാഥമിക പരിശോധന ഫലം.

ട്രെയിനിടിച്ചായിരിക്കാം മരണം സംഭവിച്ചതെന്ന നിഗമനത്തിലാണ് പോലീസ്.ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം തരം വിദ്യാര്‍ത്ഥിയും കീഴൂര്‍ സ്വദേശിയും ഉദുമ മാങ്ങാട് ചോയിച്ചിങ്കലില്‍ താമസക്കാരനുമായ ജാഫറിന്റെ മകന്‍ മുഹമ്മദ് ജസീമിന്റ മരണം സംബന്ധിച്ച ദുരൂഹത തുടരുന്നു. ജസിമിനെ തള്ളിയിട്ട് കൊലപ്പെടുത്തിയതെന്നാണ് ബന്ധുക്കളും നാട്ടുകാരും ഒരുപോലെ ആരോപിക്കുന്നത്.

ഇത് സംബന്ധിച്ച് പിതാവ് ബേക്കല്‍ പോലിസില്‍ പരാതി നല്‍കിഇതിനിടയില്‍ മരണ കരണം തലയക്കും ചുമലിനും വാരിയെല്ലിനു മേറ്റ ശക്തമായ ആഘാതമെന്ന് സ്ഥലം സന്ദര്‍ശിച്ച പോലീസ് സര്‍ജന്‍ ഡോ ഗോപാലകൃഷ്ണപിള്ള നടത്തിയ പരിശോധനയില്‍ കണ്ടെത്തി. വിശദമായ പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകു.

ജസീമനൊപ്പം ഉണ്ടായിരുന്ന നാലു പേരെ ചോദ്യം ചെയ്യതതില്‍ പോലീസിന് കാര്യമായ വിവരങ്ങളൊന്നും ലഭിച്ചില്ല. ഇതിനിടയില്‍ പോലീസ് കസ്റ്റഡിയില്‍ ഉള്ള മൂന്നു പേര്‍ക്കെതിരെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് കഞ്ചാവ് ഉള്‍പ്പടെയുളള ലഹരി വസ്തുക്കള്‍ വില്പന നടത്തിയെന്ന കുറ്റത്തിന് ജ്യുവിനില്‍ ജസറ്റിസ്സ് ആക്ട് പ്രകാരം ജാമ്യമില്ലാ വകപ്പ് ചുമത്തി കേസ്സെടുത്തു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top