ഇറ്റാലിയന്‍ പ്രതിരോധതാരം ഡേവിഡ് അസ്‌റ്റോറി ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍

ഡേവിഡ് അസ്റ്റോറി

ഇറ്റാലിയുടെ പ്രതിരോധതാരം ഡേവിഡ് അസ്റ്റോറി അന്തരിച്ചു. 31 വയസായിരുന്നു. ഇറ്റാലിയന്‍ സീരി എയില്‍ ഉഡിനിസിനെതിരായുള്ള മത്സരം കളിക്കാന്‍ ഉഡിനിസില്‍ എത്തിയ അസ്റ്റോറിയെ അവിടെയുള്ള ലാ ഡി മോററ്റ് ഹോട്ടലിലാണ് മരിച്ചനിലയില്‍ കാണപ്പെട്ടത്. മരണകാരണം വ്യക്തമായിട്ടില്ല.

2015-മുതല്‍ ഫിയന്റോന ക്ലബ്ബിനു വേണ്ടിയാണ് അസ്‌റ്റോറി കളിച്ചിരുന്നത്. നേരം പുലര്‍ന്നിട്ടും ഉണരാത്തതിനെത്തുടര്‍ന്ന് സഹകളിക്കാര്‍ മുറിയുടെ വാതില്‍ തുറന്നു നോക്കുമ്പോഴാണ് മരിച്ച നിലയില്‍ അദ്ദേഹത്തെ കാണുന്നത്.

ഇറ്റലി സൃഷ്ടിച്ച എക്കാലത്തേയും മികച്ച സെന്‍ട്രല്‍ ഡിഫന്‍ഡറായിട്ടാണ് അദ്ദേഹം വിലയിരുത്തപ്പെടുന്നത്. നേരത്തെ മിലാന്‍, കഗ്ലിയാരി, റോമ എന്നീ ടീമുകള്‍ക്കു വേണ്ടിയും കളിച്ചിട്ടുണ്ട്. ഇറ്റാലിയന്‍ ദേശീയ ടീമിനുവേണ്ടി പതിന്നാലു മത്സരങ്ങളും കളിച്ചു. 2013-ലെ ഫിഫാ കോണ്‍ഫഡറേന്‍ കപ്പിലാണ് അസ്റ്റോറി അവസാനമായി ദേശീയ ടീമിനു വേണ്ടി ബൂട്ടുകെട്ടുന്നത്. ടീമംഗങ്ങളോട് എറ്റവും സൗഹാര്‍ദം പുലര്‍ത്തുകയും അവര്‍ക്ക് ആത്മവിശ്വാസം പകരുകയും ചെയ്യുന്ന നായകനായിട്ടാണ് സഹകളിക്കാര്‍ അദ്ദേഹത്തെ വിലയിരുത്തുന്നത്. അസ്റ്റോറിയുടെ മരണത്തെത്തുടര്‍ന്ന് ഇന്നലെ നടക്കേണ്ടിയിരുന്ന ലീഗ് മത്സരങ്ങള്‍ മാറ്റിവെച്ചിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top