കൊട്ടിയൂര്‍ പീഡനം: ഫാദര്‍ തോമസ് തേരകത്തിന്റെ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും

ഫാദര്‍ തോമസ് തേരകം
ദില്ലി: കൊട്ടിയൂര്‍ കേസിലെ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കണം എന്നാവശ്യപ്പെട്ട് വയനാട് ശിശുക്ഷേമ സമിതി മുന്‍ ചെയര്മാന് ഫാദര്‍ തോമസ് തേരകം സമര്‍പ്പിച്ച ഹര്‍ജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും. കൂട്ടു പ്രതിയും ശിശുക്ഷേമസമിതി അംഗവുമായിരുന്ന സിസ്റ്റര്‍ ഡോക്ടര്‍ ബെറ്റിയും പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ട് സുപ്രിം കോടതിയെ സമീപിച്ചിട്ടുണ്ട്. നേരത്തെ ഇരുവരും നല്‍കിയിരുന്ന വിടുതല്‍ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു.
കൊട്ടിയൂരില്‍ 16 കാരിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി പ്രസവിച്ച സംഭവത്തില്‍ ഫാദര്‍ റോബിന് വടക്കുംചേരിക്ക് എതിരെ പോസ്കോ നിയമ പ്രകാരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. പെണ്‍കുട്ടിയുടെ പ്രസവ വിവരം മറച്ചു വയ്ക്കാന്‍ കേസിലെ ഒന്‍പതാം പ്രതിയായ ഫാദര്‍ തോമസ് തേരകവും സിസ്റ്റര്‍ ബെറ്റിയും ശ്രമിച്ചു എന്നാണ് പ്രോസിക്യുഷന് കേസ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക