“മോശം കോച്ചിംഗ്, മോശം തന്ത്രങ്ങള്‍”, മടങ്ങുംവഴി ഡേവിഡ് ജെയിംസിനെ പഴിച്ച് ബെര്‍ബറ്റോവ്

ബെര്‍ബറ്റോവ്, ഡേവിസ് ജെയിംസ്

സെമി കാണാതെ ലീഗില്‍നിന്ന് പുറത്തായ കേരളാ ബ്ലാസ്റ്റേഴ്‌സ് ടീമിനെ കൂടുതല്‍ നാണക്കേടിലാഴ്ത്തി ബെര്‍ബറ്റോവ്. തിരികെ നാട്ടിലേക്ക് മടങ്ങുംവഴിയാണ് ബ്ലാസ്‌റ്റേഴ്‌സ് കോച്ച് ഡേവിഡ് ജെയിംസിനെ കുറ്റപ്പെടുത്തിയത്.

തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലാണ് ബെര്‍ബ അഭിപ്രായം കുറിച്ചത്. #worstwannabecoachever എന്ന ഹാഷ് ടാഗ് അദ്ദേഹം ഉപയോഗിച്ചു. ജെയിംസിന്റെ തന്ത്രങ്ങളെ കുറിക്കാന്‍ #wosttacticaladvice എന്ന ഹാഷ് ടാഗും അദ്ദേഹം ഉപയോഗിച്ചു. കൂടുതല്‍ വ്യക്തതയ്ക്കായി #ChipTheBallToStrikersChestAndWeTakeItFromThere എന്നും ബെര്‍ബ കുറിച്ചു.

അതായത് കളിക്കാരുടെ നെഞ്ചിന്റെ ഒപ്പം പന്ത് ഉയര്‍ത്തി നല്‍കി അവിടെനിന്ന് പിടിച്ചെടുത്ത് കളിക്കുക എന്ന തന്ത്രത്തെയാണ് തീര്‍ത്തും മോശം എന്ന് ബെര്‍ബ വിളിച്ചിരിക്കുന്നത്. ബ്ലാസ്‌റ്റേഴ്‌സിന്റെ ലോംഗ് ബോള്‍ സ്ട്രാറ്റജി നേരത്തേയും വിമര്‍ശിക്കപ്പെട്ടതാണ്.

ഇതോടെ ബെര്‍ബാ മാജിക് സൂപ്പര്‍ കപ്പില്‍ കാണാനാവില്ല എന്ന് മനസിലാക്കാം. എങ്കിലും ടീമില്‍നിന്ന് വിട്ടുപോയശേഷം വിമര്‍ശനമുന്നയിക്കുന്ന രീതി ബെര്‍ബയില്‍നിന്ന് ആരാധകരും പ്രതീക്ഷിച്ചതല്ല. മുന്‍ ബ്ലാസ്‌റ്റേഴ്‌സ് കോച്ച് റെനെ മ്യൂലന്‍സ്റ്റീനും മടങ്ങിയതിനുശേഷം ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിനെ കുറ്റപ്പെടുത്തിയിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top