2018 ലോകകപ്പ് ഫുട്‌ബോളില്‍ വീഡിയോ അസിസ്റ്റന്റ് റഫറീസ് സംവിധാനവും; പുത്തന്‍ ചുവടുവെയ്പുമായി ഐഎഫ്എബി

വീഡിയോ അസിസ്റ്റന്റ് റഫറീസ് സംവിധാനം

ലണ്ടന്‍: 2018 ലോകകപ്പ് ഫുട്‌ബോളില്‍ വീഡിയോ അസിസ്റ്റന്റ് റഫറീസ്(വാര്‍) സംവിധാനം ഏര്‍പ്പെടുത്താന്‍ അന്താരാഷ്ട്ര ഫുട്‌ബോള്‍ അസോസിയേഷന്‍ ബോര്‍ഡിന്റെ(ഐഎഫ്എബി) നീക്കം.

സ്വിസര്‍ലാന്‍ഡിലെ ഫിഫ ആസ്ഥാനത്ത് ഇന്നലെ ചേര്‍ന്ന യോഗത്തിലാണ് അസോസിയേഷന്‍ നിര്‍ണ്ണായക തീരുമാനത്തിന് അംഗീകാരം നല്‍കിയത്. ഇംഗ്ലീഷ് കപ്പ് ഗെയിമുകളിലെ ആഭ്യന്തര മത്സരങ്ങളിലും, ഇറ്റലി, ജര്‍മനി എന്നിവിടങ്ങളിലും വാര്‍ ഇതിന് മുന്‍പ് പരീക്ഷിച്ചിട്ടുണ്ട്. ‘ഇന്ന് മുതല്‍ വീഡിയോ അസിസ്റ്റന്റ് റഫറീസ് സംവിധാനം ഫുട്‌ബോളിന്റെ ഭാഗമായിരിക്കും. ഇത് സുപ്രധാനമായ ഒരു വാര്‍ത്ത കൂടിയാണ്,’ യോഗത്തിന് ശേഷം ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ പറഞ്ഞു.

‘ദശാബ്ദങ്ങളായി ഈ വിഷയത്തില്‍ ചര്‍ച്ചയും സംവാദങ്ങളും നടന്ന് വരികയാണ്. വാര്‍ ഫുട്‌ബോളിനും റഫറിയിംഗിനും ഏറെ പ്രയോജനം ചെയ്യുന്നതാണ്. ഇത് കളിക്ക് കൂടുതല്‍ കൃത്യത നല്‍കും. ഇക്കാരണങ്ങള്‍ കൊണ്ടാണ് ഞങ്ങള്‍ വാറിന് അംഗീകാരം നല്‍കാന്‍ തീരുമാനിച്ചതും,’ ഇന്‍ഫാന്റിനോ കൂട്ടിച്ചേര്‍ത്തു. ഇത് സംബന്ധിച്ച അന്തിമ തീരുമാനം മാര്‍ച്ച് 16 ന് കൊളംബിയയില്‍ ചേരുന്ന ഫിഫയുടെ അടുത്ത യോഗത്തില്‍ ഉണ്ടാകും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top