മണിപ്പൂരില്‍ ഭൂചലനം

പ്രതീകാത്മക ചിത്രം

മണിപ്പൂര്‍: മണിപ്പൂരില്‍ നേരിയ ഭൂചലനം. ഇന്ന് രാവിലെയോടെയാണ് മണിപ്പൂരിലെ ചുരചന്ദ്പൂരില്‍ റിക്ടര്‍ സ്‌കെയിലില്‍ 3.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്.

ഇതുവരെ കൂടുതല്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ ജനുവരിയിലും റിക്ടര്‍ സ്‌കെയിലില്‍ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം മണിപ്പൂരിന്റെ അതിര്‍ത്തി മേഖലയില്‍ അനുഭവപ്പെട്ടിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top