ചൈന ബന്ധം വഷളായി; ദലൈലാമയുടെ പരിപാടികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ വിലക്ക്

ദലൈലാമ

ദില്ലി: ചൈനയുമായുള്ള ബന്ധം വഷളായി എന്ന് ചൂണ്ടിക്കാട്ടി ഇന്ത്യയിലുള്ള ദലൈലാമയുടെ പരിപാടികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി. ഇന്ത്യയിലെ ടിബറ്റന്‍ ജനതയുടെ അതിജീവനത്തിന്റെ 60 ആം വാര്‍ഷികാഘോഷ പരിപാടികള്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. മാര്‍ച്ച് അവസാനത്തോടെ ദലൈലാമയുടെ നേതൃത്വത്തില്‍ ആഘോഷ പരിപാടികള്‍ നടത്താനായിരുന്ന തീരുമാനം.

ഫെബ്രുവരി 22 ന് വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെയാണ് പരിപാടുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ അറിയിച്ചുകൊണ്ട് ക്യാബിനെറ്റ് സെക്രട്ടറി പികെ സിന്‍ഹയ്ക്ക് കത്ത് അയച്ചത്. പിന്നീട് സിന്‍ഹയാണ് മുതിര്‍ന്ന നേതാക്കളെയും കേന്ദ്ര സര്‍ക്കാരിനെയും വിവരം അറിയിച്ചത്.

ആഘോഷ പരിപാടികള്‍ നടന്നാല്‍ ചൈനയുമായുള്ള ബന്ധം കൂടുതല്‍ വഷളാകും എന്നും ഇതുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികള്‍ എടുക്കണം എന്നും ആവശ്യപ്പെട്ടാണ് സിന്‍ഹ കേന്ദ്ര സര്‍ക്കാരിനു മുന്‍പാകെ വിഷയം അവതരിപ്പിച്ചത്.

മാര്‍ച്ച് അവസാനത്തോടെ ആരംഭിക്കുന്ന പരിപാടികള്‍ ഏപ്രില്‍ മാസം വരെ നീളുന്നതായിരുന്നു. ഏപ്രില്‍ ഒന്നിന് ദില്ലിയില്‍ വെച്ചായിരുന്നു ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നടത്താന്‍ തീരുമാനിച്ചിരുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top