ഷേവിങ്ങിന് ചിലവ് കൂടുന്നെന്ന് പരാതിയുണ്ടോ? ഇതാ ഒരു പരിഹാരം

പ്രതീകാത്മക ചിത്രം

1901 ല്‍ അമേരിക്കക്കാരനായ കിങ്ങ് ക്യാമ്പ് ഗില്ലെറ്റും വില്യം നിക്കേഴ്‌സണും കൂടിയാണ് നാം ഇന്നു കാണുന്ന രീതിയിലുള്ള ഷേവിങ് റേസറുകള്‍ വികസിപ്പിച്ചത്. അന്നുമുതലിന്നുവരെ റേസറുള്‍ കോടിക്കണക്കിന് ആളുകള്‍ക്ക് ഷേവിങ് സമയത്തെ ഉപകാരിയായി മാറി.

എന്നാല്‍ റേസറുള്‍ ഉപയോഗിക്കുമ്പോഴുണ്ടാകുന്ന സന്തോഷം അതിന്റെ വില കാണുമ്പോള്‍ ഉണ്ടാകണമെന്നില്ല. എന്നാല്‍ വിലക്കുറവുള്ളവയ്ക്ക് വേണ്ടത്ര നിലവാരമില്ലതാനും. റേസറുകള്‍ അതിന്റെ ബ്ലേഡിന്റെ മൂര്‍ഛകൂട്ടി വീണ്ടും ഉപയോഗിക്കാനായാല്‍ എത്ര ഉപകാരമാകും എന്ന് ചിന്തിക്കാത്തവരായി ആരുണ്ട്? എന്തായാലും സാധാരണക്കാര്‍ക്ക് താങ്ങാനാവുന്ന രീതിയില്‍ റേസര്‍ ബ്ലേഡുകളുടെ മൂര്‍ഛകൂട്ടാന്‍ ഒരു വിദ്യയാണ് ഈ വീഡിയോയില്‍ വിശദീകരിക്കുന്നത്.

ജീന്‍സ് തുണികളാണ് ഈ വിദ്യയിലെ പ്രധാന താരം. പഴയ ഉപയോഗപ്രദമല്ലാത്ത ജീന്‍സ് പാന്റുകള്‍ എടുത്ത് മേശപ്പുറത്തോ നിലത്തോ വിരിച്ചിടുക. എന്നിട്ട് മൂര്‍ഛ കുറഞ്ഞുതുടങ്ങിയ റേസര്‍ എടുത്ത് ഷേവ് ചെയ്യാനുപയോഗിക്കുന്നതിന്റെ നേര്‍ എതിര്‍ ദിശയില്‍ അമര്‍ത്തി ഉരയ്ക്കുക. കുറച്ചു തവണ ഇതാവര്‍ത്തിച്ചതിനു ശേഷം എടുത്തു നോക്കിയാല്‍ ബ്ലേഡിന്റെ മൂര്‍ഛ വര്‍ധിച്ചതായിക്കാണാം.

ഉപയോഗശൂന്യമായ ജീന്‍സ് തന്നെ വേണം ഇതിനായി ഉപയോഗിക്കാന്‍ എന്നതാണ് ഇതില്‍ ഏറ്റവും ശ്രദ്ധിക്കേണ്ടതായ കാര്യം. ഇങ്ങനെ റേസറിന്റെ ലൈഫ് സാമാന്യം നല്ല രീതിയില്‍ കൂട്ടാന്‍ നമുക്ക് സാധിക്കും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top