സച്ചിനെ പിന്തള്ളി മയാങ്ക് അഗര്‍വാള്‍

മയാങ്ക് അഗര്‍വാള്‍

ബംഗളുരു: വിജയ് ഹസാരേ ട്രോഫിയില്‍ സൗരാഷ്ട്രയെ തോല്‍പ്പിച്ച് കര്‍ണാടക ചാമ്പ്യന്മാരായപ്പോള്‍ താരമായത് മയാങ്ക് അഗര്‍വാള്‍ എന്ന ഓപ്പണറായിരുന്നു. സൗരാഷ്ട്രയ്‌ക്കെതിരയെുള്ള ഫൈനലില്‍ 90 റണ്‍സ് ഉള്‍പ്പെടെ കര്‍ണാടകയുടെ കിരീട നേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ചത് മയാങ്കാണ്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പതിനഞ്ച് വര്‍ഷം നീണ്ടുനിന്ന റെക്കോഡാണ് മയാങ്ക് തിരുത്തിയത്.

ടൂര്‍ണമെന്റിലെ എട്ട് മത്സരങ്ങളില്‍ നിന്ന് 723 റണ്‍സാണ് മയാങ്ക് വാരിക്കൂട്ടിയത്. മൂന്ന് സെഞ്ച്വറികളും നാല് അര്‍ധസെഞ്ച്വറികളും അതില്‍പ്പെടും. ലിസ്റ്റ് എ സീരീസില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോഡാണ് ഇതോടെ മയാങ്കിന്റെ പേരിലായത്. 2003-ലെ ലോകകപ്പില്‍ സച്ചിന്‍ നേടിയ റെക്കോഡാണ് ഇതോടെ പഴങ്കഥയായത്. ലോകകപ്പില്‍ 11 മത്സരങ്ങളില്‍ നിന്നും 673 റണ്‍സാണ് സച്ചിന്‍ അടിച്ചു കൂട്ടിയത്. കളിയുടെ എല്ലാ ഫോര്‍മാറ്റുകളിലുമായി രണ്ടായിരത്തിലധികം റണ്‍സാണ് മയാങ്ക് വാരിക്കൂട്ടിയത്.

ഒരു സീസണില്‍ രണ്ടായിരത്തിലധികം റണ്‍സുനേടുന്ന ആദ്യ ഇന്ത്യക്കാരന്‍ കൂടിയാവുകയാണ് മയാങ്ക് എന്ന ഇരുപത്തിയേഴുകാരന്‍. 2015-16 സീസണില്‍ ശ്രേയസ് അയ്യര്‍ നേടിയ 1947-റണ്‍സെന്ന റെക്കോഡാണ് തിരുത്തപ്പെട്ടത്. വിയജ് ഹസാരേ ട്രോഫിയില്‍ ഏറ്റവും അധികം സിക്‌സറുകളെന്ന റെക്കോഡും മയാങ്കിനാണ്. 18 സിക്‌സറുകളാണ് അദ്ദേഹം നേടിയത്. ഇവിടെ ശ്രീവല്‍സ് ഗോസ്വാമിയുടെ 14 സിക്‌സറുകളെന്ന റെക്കോഡ് പഴങ്കഥയായി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top