ശ്രീദേവിയുടെ മൃതദേഹം ദുബായില്‍ നിന്ന് ഇന്ന് മുംബൈയില്‍ എത്തിക്കും
ദുബായ്: നടി ശ്രീദേവിയുടെ മൃതദേഹം ഇന്ന് മുംബൈയിലെത്തിക്കും. ഇന്ന് ഉച്ചയ്ക്ക് ശേഷം സംസ്കാരം നടക്കുമെന്നാണ് റിപ്പോര്‍ട്ട്. ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിക്കാത്തതാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുളള നടപടികള്‍ സാധ്യമാകാത്തതിന് കാരണം, ഹൃദയാഘാതം പോലുള്ള സാധാരണ ഗതിയിലുള്ള മരണമാണെങ്കില്‍ ആറ് മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ലഭിക്കേണ്ടതാണ്. എന്നാല്‍ ശ്രീദേവിയുടെ മരണത്തില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിനാലായിരിക്കാം ഫോറന്‍സിക് റിപ്പോര്‍ട്ട് വൈകുന്നതെന്നാണ് വിവരം.
ശ്രീദേവിയുടെ മരണം ബാത്ത്റൂമിൽ കുഴഞ്ഞുവീണതിനെ തുടർന്നെന്ന തരത്തില്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. റാസല്‍ഖൈമയിലെ വിവാഹ ചടങ്ങിന് ശേഷം ശ്രീദേവി കുടുംബസമേതം ദുബായില്‍ താമസിച്ചിരുന്ന എമിറേറ്റ്സ് ടവര്‍ ഹോട്ടലില്‍ തിരികെയെത്തിയെന്നും ഇവിടെവച്ച് ബാത്ത് റൂമില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്നാണ് മരണമുണ്ടായതെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ചാല്‍ മറ്റ് നടപടികളെല്ലാം പെട്ടെന്ന് പൂര്‍ത്തിയാക്കാനും ഉച്ചയോടെ മൃതദേഹം നാട്ടിലെത്തിക്കനാകും എന്നാണ് വിവരങ്ങള്‍. ശനിയാഴ്ച രാത്രി 11;30നാണ് ദുബായിയില്‍ വെച്ച് ഹൃദയാഘാതം മൂലം ശ്രീദേവി മരിക്കുന്നത്. ബോളിവുഡ് നടനും ബന്ധുവായ മോഹിത് മാര്‍വയുടെ വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കവെയായിരുന്നു മരണം. ഭര്‍ത്താവ് ബോണി കപൂറും മകള്‍ ഖുഷിയും സമീപമുണ്ടായിരുന്നു.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക