കാസര്‍ഗോഡ് 70 വയസ്സുകാരന് മര്‍ദ്ദനത്തെ തുടര്‍ന്ന് മരിച്ച സംഭവം; പ്രതി കസറ്റഡയില്

കാസര്‍ഗോഡ്: കരിന്തളത്ത് 70 വയസ്സുകാരനായ ചിണ്ടന് ഗുരുതര മര്‍ദ്ധനത്തെ തുടര്‍ന്ന് മരിച്ച സംഭവത്തില്‍
പ്രതി കസ്റ്റഡിയില്‍. ഗുഡല്ലൂര്‍ സ്വദേശിയായ 19 കാരനാണ് പിടിയിലായത്.കഴിഞ്ഞ ദിവസം വൈകിട്ടാണ് ചിണ്ടനെ മര്‍ദ്ധനമേറ്റ നിലയില്‍ കണ്ടെത്തിയത്.കരിന്തളത്തെ റബ്ബര്‍ ടാപ്പിംഗ് തൊഴിലാളിയും ഗൂഡല്ലൂര്‍ സ്വദേശിയുമായ രമേഷാണ് പോലീസ് കസ്റ്റഡിയിലായത്.
റബര്‍ തോട്ടത്തിലെ കാര്യസ്ഥനായ ചിണ്ടനും തൊഴിലാളിയായ രമേഷും തമ്മില്‍ കൂലി സംബന്ധിച്ച തര്‍ക്കം ഉണ്ടായിരുന്നു.ഇത് പിന്നീട് ചിണ്ടനെ മര്ദ്ധിക്കുന്നതിനിടയാക്കി. കല്ലും വടിയും കൊണ്ടുള്ള മര്‍ദ്ധനത്തില്‍ ഗുരുതരമായി പരിക്കേറ്റ ചിണ്ടനെ മംഗലാപുരത്തേക്ക് കൊണ്ട് പോയെങ്കിലും ജീവന് രക്ഷിക്കാനായില്ല.

നീലേശ്വരം സി .ഐ ഉണ്ണികൃഷ്ണന്റെ നേതത്വത്തിലുള്ള സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.ചിണ്ടന്റെ മൃതദേഹം വിദഗ്ധ പരിശോധനയക്കായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.നേരത്തെ ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സംഭവസ്ഥലതെത്തി വിശദമായ പരിശോധന നടത്തിയിരുന്നു.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക