പ്രവാസി ആത്മഹത്യ ചെയ്ത സംഭവം; എഐവൈഎഫിന്റെ മാനസിക പീഡനത്താലാണെന്ന് ആരോപണം

ഫയല്‍ചിത്രം

കൊല്ലം: സിപിഐയുടെ യുവജനസംഘടനയായ എഐവൈഎഫിന്റെ മാനസിക പീഡനത്തില്‍ മനംനൊന്താണ് കൊല്ലം പുനലൂരിൽ പ്രവാസി ആത്മഹത്യ ചെയ്തതെന്ന ആരോപണം ശക്തമാകുന്നു.  പത്തനാപുരം ഐക്കരക്കോണം സ്വദേശി സുഗതനാണ് തന്റെ നിര്‍മാണത്തിലിരുന്ന വര്‍ക്ക്ഷോപ്പില്‍ രണ്ട് ദിവസം മുമ്പ് തൂങ്ങിമരിച്ചത്.

ജീവിക്കാനായി വര്‍ക്ക്ഷോപ്പ് നിര്‍മിച്ചിരുന്ന സ്ഥലത്ത് വയല്‍നികത്തല്‍ ആരോപിച്ച് എഐവൈഎഫ് കൊടികുത്തിയിരുന്നത് സുഗതനെ മാനസികമായി തകര്‍ത്തിരുന്നുവെന്ന് മകന്‍ സുനിൽ റിപ്പോർട്ടറോട് പറഞ്ഞു. സംഭവത്തിൽ മനുഷ്യവകാശ കമ്മീഷൻ സ്വമേധയ കെസെടുത്തു.  ഗള്‍ഫില്‍ വര്‍ക്ക്ഷോപ്പ് നടത്തിവന്നിരുന്ന സുഗതന്‍ നാട്ടില്‍ പുതിയ സംരംഭം തുടങ്ങുന്നതിന് രണ്ടുമാസം മുന്‍പാണ് പ്രവാസ ജീവിതം അവസാനിപ്പിച്ച് മടങ്ങിയെത്തിയത്.

പുനലൂര്‍ ഇളമ്പലില്‍ സ്ഥലം പാട്ടത്തിനെടുത്ത് വര്‍ക്ക് ഷോപ്പ് നടത്താനുള്ള ശ്രമങ്ങളും ആരംഭിച്ചിരുന്നു. പക്ഷെ വര്‍ക്ക്ഷോപ്പ് നിര്‍മിക്കുന്ന സ്ഥലത്ത് എഐവൈഎഫ് കൊടി കുത്തി’. വര്‍ക്ക് ഷോപ്പ് തുറപ്പിക്കില്ലെന്ന് വെല്ലുവിളിക്കുകയും ചെയ്തു. ഇതോടെ മാനസികമായ തളര്‍ന്ന സുഗതനെ നിര്‍മാണത്തിലിരുന്ന വര്‍ക്ക്ഷോപ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

ആത്മഹത്യയിൽ വിശദമായ അനേഷണം ആവശ്യപ്പെട്ട് നാട്ടുകാർ മൃതദേഹവുമായി കഴിഞ്ഞ ദിവസം ദേശീയ പാത ഉപരോധിച്ചിരുന്നു. വർക് ഷോപ്പ് നിർമ്മാണം തടഞ്ഞ എഐവൈഫിന്റെ നടപടി അച്ചനെ മാനസികമായി തകർത്തിരുന്നെന്ന് മകൻ പറഞ്ഞു. പ്രവാസികള്‍ക്കുള്ള സര്‍ക്കാര്‍ സഹായങ്ങളില്‍ വിശ്വസിച്ച് സ്വന്തം സംരംഭം തുടങ്ങാന്‍ ഇറങ്ങിയ സുഗതന്റെ മരണത്തിനുത്തരവാദികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

മകന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷനും സ്വമേധയ കെസെടുത്തിട്ടുണ്ട്. അതേ സമയം തങ്ങൾക്കെതിരേ ഉയർന്നുവരുന്ന ആരോപണങ്ങൾ വസ്തുതാ വിരുദ്ധമാണെണ് എഐവൈഎഫ് ജില്ലാ നേതൃത്വം പ്രതികരിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top