ജിയോ ഫോണ്‍ ഇനി ആമസോണിലൂടെയും

ജിയോ ഫോണ്‍

ജിയോ ഫോണുകള്‍ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാന്‍ റിലയന്‍സ് പുതുവഴികള്‍ തേടുന്നു. ഇതുവരെ ജിയോ ഔട്ട്‌ലെറ്റുകളില്‍നിന്നുമാത്രം ലഭിച്ചിരുന്ന ജിയോ ഫോണ്‍ ഇനിമുതല്‍ ഓണ്‍ലൈന്‍ സൈറ്റുകളിലൂടെയും ലഭ്യമാക്കാനാണ് നീക്കം.

ഇപ്പോള്‍ ആമസോണിലാണ് ഫോണ്‍ പുതുതായി നല്‍കിത്തുടങ്ങിയത്. മൂന്നുവര്‍ഷം കഴിഞ്ഞ് തിരികെ ലഭിക്കുന്ന തുകയായ 1500 രൂപയാണ് ഫോണ്‍ വാങ്ങാനായി മുടക്കേണ്ടത്. മൂന്ന് വര്‍ഷം കഴിയുമ്പോള്‍ ഫോണ്‍ തിരികെ നല്‍കാനായി ആമസോണിനെ ആശ്രയിക്കേണ്ട ആവശ്യം ഉണ്ടാകില്ല.

ജിയോ ഔട്ട് ലെറ്റുകള്‍വഴി ഫോണ്‍ സ്വീകരിച്ച് പണം നല്‍കാനാണ് ജിയോ ശ്രമിക്കുന്നത്. പുറത്തുനിന്ന് വാങ്ങുന്ന എല്ലാ ഓഫറും ആമസോണില്‍നിന്ന് ഫോണ്‍ വാങ്ങിയാലും ലഭിക്കും. ദിവസേന ഒരു ജിബി ഡാറ്റ ലഭിക്കാന്‍ ജിയോ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് മാസം 100 രൂപയില്‍ താഴെയേ മുടക്കേണ്ടതുള്ളൂ.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top