അവഞ്ചര്‍ 180 സ്ട്രീറ്റ് അവതരിപ്പിച്ചു; കൂടുതല്‍ സുഖകരമായ റൈഡ് ഉറപ്പെന്ന് ബജാജ്

ബജാജിന്റെ ക്ലാസിക് ക്രൂസര്‍ മോഡല്‍ അവഞ്ചറിന്റെ 180 സിസി വെര്‍ഷന്‍ പുറത്തിറക്കി. ഹൈവേയിലും നഗരത്തിലും ഒരേപോലെ മികച്ച റൈഡ് ഉറപ്പുതരുന്നതാണ് പുതിയ അവഞ്ചറെന്ന് ബജാജ് പറയുന്നു. എതിരാളികളെ ബഹുദൂരം പിന്നിലാക്കുക എന്ന ലക്ഷ്യവും ബജാജ് മുന്നില്‍ കാണുന്നു. പണ്ട് 180 സിസിയില്‍ വന്ന് ഉത്പാദനം നിര്‍ത്തേണ്ടിവന്നതില്‍നിന്ന് പാഠം ഉള്‍ക്കൊണ്ടാണ് പുതിയ അവഞ്ചര്‍ സ്ട്രീറ്റ് നിരത്തുകളിലേക്ക് എത്തുന്നത്.

പള്‍സറില്‍ ബജാജ് നല്‍കിയ അതേ 178.6 സിസി എയര്‍കൂള്‍ഡ് എഞ്ചിനാണ് അവഞ്ചര്‍ സ്ട്രീറ്റിന്റേയും ഹൃദയം. 15.5 പിഎസ് കരുത്താണ് ഈ എഞ്ചിന്‍ സമ്മാനിക്കുന്നത്. മുന്നില്‍ ഡിസ്‌ക് ബ്രേക്ക് നല്‍കിയിട്ടുണ്ടെങ്കിലും എബിഎസ് നല്‍കിയിട്ടില്ല. ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററും ബൈക്കിന് ബജാജ് നല്‍കിയിട്ടില്ല. ക്രൂസിംഗ് അനുഭവത്തില്‍ ഈ കുറവുകള്‍ പരിഹരിക്കപ്പെടുമെന്നാണ് ബജാജ് കണക്കുകൂട്ടുന്നത്. സ്വതവേ സുന്ദരമായ അവഞ്ചറിന്റെ പുതിയ രൂപം കൂടുതല്‍ ആകര്‍ഷകമാണ്.

84,819 രൂപയാണ് പുത്തന്‍ അവഞ്ചറിന്റെ വില. 120 സിസി മോഡലിനേക്കാള്‍ പതിനായിരം രൂപയിലധികം വില കുറവാണിത്. ക്ലാസിസ് ക്രൂസറിന്റെ ഈ സെഗ്മെന്റില്‍ മറ്റൊരു ഇന്ത്യന്‍ എതിരാളി ഇല്ലാത്തതും അവഞ്ചറിന് തുണയാകും. 400 സിസി അവഞ്ചര്‍ വിപണിയിലെത്തിക്കാനും ബജാജ് പദ്ധതിയിടുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്‌.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top