അപകടകരമായി കെഎസ്ആര്‍ടിസി ബസ് ഓടിച്ചു;പരാതി നല്‍കാനെത്തിയ യുവാവിന് ക്രൂരമര്‍ദനം

കൊല്ലം: അപകടകരമായി കെഎസ്ആര്‍ടിസി ബസ് ഓടിച്ചതിനെതിരെ പരാതി നല്‍കാന്‍ കൊല്ലം ഡിപ്പൊയിലെത്തിയ യുവാവിന് മര്‍ദ്ദനവും, പൊലീസ് കേസും. കെഎസ്ആര്‍ടിസി ജീവനക്കാര്‍ ചേര്‍ന്ന് മര്‍ദ്ദിച്ച് യുവാവിനെ പൊലീസിന് കൈമാറി. കെഎസ്ആര്‍ടിസിയുടെ പരാതിയെത്തുടര്‍ന്ന് യുവാവിനെതിരെ ഈസ്റ്റ് പൊലീസ് കേസെടുത്തു.

പള്ളിത്തോട്ടം സ്വദേശി സ്‌റ്റെനി സേവ്യര്‍. അപകടകരമായി കെഎസ്ആര്‍ടിസി ബസ് ഓടിച്ച ഡ്രൈവര്‍ക്കെതിരെ പരാതി നല്‍കാനായിരുന്നു ബസ് പിന്‍തുടര്‍ന്ന് സ്റ്റെനി ഡിപ്പോയില്‍ എത്തിയത്. ഡിപ്പോയ്ക്കുള്ളില്‍ ബൈക്ക് ഓടിച്ച് കയറ്റിയെന്ന് പറഞ്ഞ് ജീവനക്കാര്‍ ചേര്‍ന്ന് യുവാവിനെ മര്‍ദ്ദിച്ചു. ബൈക്ക് ചങ്ങല ചുറ്റി പൂട്ടി. ഡിപ്പോ ആക്രമിച്ചെന്ന് പറഞ്ഞ് യുവാവിനെ പൊലീസിലും ഏല്‍പ്പിച്ചു.

താന്‍ നിരപരാധിയാണെന്ന് യുവാവ് ആവര്‍ത്തിച്ചിട്ടും പൊലീസ് കേള്‍ക്കാന്‍ തയ്യാറായില്ല. പരാതിയുണ്ടെങ്കില്‍ പൊലീസ് സ്റ്റേഷനിലാണ് വരേണ്ടതെന്നായിരുന്നു ഒരു ഉദ്യോഗസ്ഥന്റെ ഉപദേശം. അതിക്രമിച്ച കടന്നു, ജോലി തടസപ്പെടുത്തി, ആക്രമിച്ചു തുടങ്ങി പരാതികളാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ സ്റ്റെനിയ്‌ക്കെതിരെ പൊലീസില്‍ പരാതിപ്പെട്ടത്. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ സ്റ്റെനിയും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top