എംഎസ് ധോണിയോടുള്ള ഇഷ്ടം വെളിപ്പെടുത്തി പ്രിയ വാര്യര്‍

പ്രിയ വാര്യര്‍, എംഎസ് ധോണി

മുംബൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയാണ് തന്റെ ഇഷ്ട
താരമെന്ന് വെളിപ്പെടുത്തി ‘മാണിക്യമലരായ പൂവി’ എന്ന ഗാനത്തിലെ കണ്ണിറുക്കല്‍ കൊണ്ട് ദശലക്ഷക്കണക്കിന് ആരാധകരെ സ്വന്തമാക്കിയ മലയാളി നടി പ്രിയ വാര്യര്‍. ‘ഇന്ത്യ ടിവി’ക്ക് നല്‍കിയ അഭിമുഖത്തിലാണ് താന്‍ ധോണിയുടെ കടുത്ത ആരാധികയാണെന്ന് പ്രിയ പ്രകാശ് വാര്യര്‍ വ്യക്തമാക്കിയത്.

ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുന്ന ഒമര്‍ ലുലു ചിത്രമാണ് ഒരു അഡാര്‍ ലവ്’ എന്ന ചിത്രത്തിലെ ‘മാണിക്യമലരായ പൂവി’ എന്ന ഗാനമാണ് പ്രിയവാര്യരെ താരമാക്കിയത്. 25 ദശലക്ഷത്തിലധികം പേരാണ് ഈ ഗാനം യൂട്യൂബിലൂടെ ഇതുവരെ കണ്ടതെന്നാണ് കണക്ക്. ഒരാഴ്ച മുന്‍പമാത്രം അംഗീകാരം കിട്ടിയ പ്രിയവാര്യരുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ട് സന്ദര്‍ശിച്ചത് പത്ത് ദശലക്ഷം പേരാണ്. ഇന്ത്യയിലാകമാനവും വിദേശത്തുമുള്ള ഇന്ത്യക്കാരെയും തന്റെ ആരാധകരാക്കിയ പ്രിയ വാര്യര്‍ ചെറുപ്പകാലം മുതല്‍ താന്‍ എംഎസ് ധോണിയുടെ ആരാധികയാണെന്നാണ് വെളിപ്പെടുത്തിയത്.

24 മണിക്കൂറിനുള്ളില്‍ ആറ് ലക്ഷം പേര്‍ ഫോളോവേഴ്‌സിനെ സ്വന്തമാക്കി ഇന്‍സ്റ്റാഗ്രാമില്‍ പുതിയ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് തൃശൂര്‍ സ്വദേശിയായ പ്രിയ വാര്യര്‍. ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്‌സിന്റെ കാര്യത്തില്‍ രണ്ട് പേര്‍ മാത്രമാണ് പ്രിയ വാര്യര്‍ക്ക് മുന്നിലുള്ളത്. എട്ട് ലക്ഷത്തിലധികം ഫോളോവേഴ്‌സിനെ നേടിയ റിയാലിറ്റി താരമായ കെയ്‌ലി ജെന്നര്‍, 6.5 ലക്ഷം ഫോളോവേഴ്‌സിനെ നേടിയ പോര്‍ട്ടുഗല്‍ ഇതിഹാസ ഫുട്‌ബോള്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ എന്നിവര്‍ മാത്രമാണ് ഇക്കാര്യത്തില്‍ പ്രിയ വാര്യര്‍ക്ക് മുന്നിലുള്ളത്.

അതിനിടെ, പ്രിയവാര്യരെ താരമാക്കിയ ‘ഒരു അഡാര്‍ ലവ്’ എന്ന ചിത്രത്തിലെ പാട്ട് മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ റജിസ്റ്റര്‍ ചെയ്ത കേസിന് എതിരെ നടിയും സംവിധായകന്‍ ഒമര്‍ ലുലുവും നിര്‍മാതാവ് ഔസേപ്പച്ചനും സമര്‍പ്പിച്ച ഹര്‍ജി അടിയന്തിരമായി പരിഗണിക്കണം എന്ന് പ്രിയ വാര്യരുടെയും ഒമര്‍ ലുലുവിന്റെയും ഔസേപ്പച്ചന്റേയും അഭിഭാഷകര്‍ ഇന്നു കോടതിയില്‍ ആവശ്യപ്പെടുമെന്നാണ് ദില്ലിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.

തെലങ്കാന പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടാണ് പ്രിയയും മറ്റ് രണ്ടുപേരും സുപ്രിം കോടതിയെ സമീപിച്ചത്. ഈ കേസ് അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതണ് എന്ന് പ്രിയ സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജിയില്‍ ചൂണികാട്ടിയിട്ടുണ്ട്. ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ ഗാനത്തിന്റെ പേരില്‍ കേസ് റജിസ്റ്റര്‍ ചെയ്യരുത് എന്ന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കണം എന്നും പ്രിയ വാരിയരും ഒമര്‍ ലുലുവും ഔസേപ്പച്ചനും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ ‘മാണിക്യ മലരായ പൂവി’ എന്ന ഗാനം മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ ഹൈദരാബാദിലെ ഫലഖ്‌നുമ്മ പോലീസ് സ്‌റ്റേഷനില്‍ ആണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഈ കേസ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടാണ് നടി പ്രിയ വാരിയറും സംവിധായകന്‍ ഒമര്‍ ലുലുവും ഔസേപ്പച്ചനും സുപ്രീം കോടതിയെ സമീപിച്ചത്.

ഒരു ചിത്രത്തിനെ സംബന്ധിച്ച് അന്തിമമായ തീരുമാനം എടുക്കാന്‍ ഉള്ള അധികാരം സെന്‍സര്‍ ബോര്‍ഡിനാണ്. ഒരു അഡാര്‍ ലവ് എന്ന ചിത്രം ഇത് വരെ പൂര്‍ത്തിയായിട്ടില്ല. ചിത്രത്തിലെ ഗാനം ആരെയെങ്കിലും ആക്ഷേപിക്കുന്നത് ആണെങ്കില്‍ സെന്‍സര്‍ ബോര്‍ഡിന് തീരുമാനം എടുക്കാവുന്നത് ആണെന്നും പ്രീയ വാര്യരും ഒമര്‍ ലുലുവും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്ന റിട്ട് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മാണിക്യ മലരേ എന്ന പാട്ടിന്റെ ഇംഗ്ലീഷ് തര്‍ജ്ജിമയും ഇരുവരും സുപ്രീം കോടതിയില്‍ ഹാജരാക്കി.

തെലങ്കാനക്ക് പുറമെ, മഹാരാഷ്ട്രയിലും ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ മാണിക്യ മലരേ എന്ന പാട്ടിന് എതിരെ പോലീസിന് പരാതി ലഭിച്ചിട്ടുണ്ട്. റാസ അക്കാദമിയുടെ സെക്രട്ടറി ആണ് മുംബൈ പോലീസിന് പരാതി നല്‍കിയിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ ഇത്തരം പരാതികള്‍ ലഭിക്കുന്നത് ചിത്രത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കും. അതുകൊണ്ട് ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ ഗാനത്തിന്റെ പേരില്‍ കേസ് റജിസ്റ്റര്‍ ചെയ്യരുത് എന്ന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കണം എന്നും പ്രിയ വാര്യര്‍ക്കും, ഒമര്‍ ലുലുവിനും വേണ്ടി അഭിഭാഷകന്‍ ആയ ഹാരിസ് ബീരാന്‍ ഫയല്‍ ചെയ്തിരിക്കുന്ന ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top