ആര്‍ത്തവത്തേക്കുറിച്ച് ഫെയ്‌സ്ബുക്കില്‍ കുറിച്ച ബാലസംഘം ജില്ലാ പ്രസിഡന്റ് നവമിക്കുനേരെ ആര്‍എസ്എസിന്റെ സൈബര്‍ ആക്രമണവും അപവാദ പ്രചരണവും; അനുജത്തിയെ റോഡില്‍ തടഞ്ഞ് കൊല്ലുമെന്ന് ഭീഷണി


ആര്‍ത്തവത്തേക്കുറിച്ചുളള സ്വന്തം നിലപാട് സോഷ്യല്‍മീഡിയയില്‍ പോസ്റ്റിട്ട ബാലസംഘം സംസ്ഥാന കമ്മറ്റി അംഗവും പത്തനംതിട്ട ജില്ലാ പ്രസിഡന്റുമായ നവമി ബാലചന്ദ്രനുനേരെ ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരുടെ തെറിയഭിഷേകവും അസഭ്യപ്രചരണവും. നവമിയുടെ സഹോദരിയായ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ലക്ഷ്മിയ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുകയുമുണ്ടായി.

ആര്‍എസ്എസ് ബിജെപി ഗ്രൂപ്പുകളിലാണ് ഫോട്ടോഷോപ്പ്-അപവാദ പ്രചരണങ്ങള്‍ അരങ്ങേറിയത്. നവമിയെ അനാശ്യാസ്യത്തിന്റെ പേരില്‍ കോളെജില്‍നിന്ന് പുറത്താക്കിയതെന്ന വാര്‍ത്തയാണ് സംഘപരിവാര്‍ ഗ്രൂപ്പുകള്‍ ആദ്യം നല്‍കിയത്. പിന്നീട് അസഭ്യ വര്‍ഷവം അരങ്ങേറി.

പിന്നീടാണ് എസ്എസ്എല്‍സി മോഡല്‍ പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നവഴി നവമിയുടെ അനുജത്തി ലക്ഷ്മിയെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തിയത്. നവമിയേയും ലക്ഷ്മിയേയും കൊല്ലുമെന്നായിരുന്നു ഭീഷണി.

ശ്യാമ എന്ന തിരുവനന്തപുരം സ്വദേശിനിയായ വിദ്യാര്‍ത്ഥിയാണ് ആദ്യം ആര്‍ത്തവത്തേക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ഇതിനെതിരെ സംഘപരിവാര്‍ തെറിയഭിഷേകവുമായി രംഗത്തുവന്നു. ശ്യാമയെ അനുകൂലിച്ചാണ് നവമി ഫെയ്‌സ്ബുക്ക് കുറിപ്പിട്ടത്. ഇതിനെതിരെയും സൈബര്‍ അക്രമികള്‍ രംഗത്തെത്തുകയായിരുന്നു.

വ്യാപകമായ വിമര്‍ശനമാണ് ഇതില്‍ സോഷ്യല്‍ മീഡിയയില്‍നിന്നുണ്ടാകുന്നത്. ആര്‍എസ്എസ് അതിക്രമത്തെ അപലപിച്ച് നിരവധിയാളുകള്‍ രംഗത്തെത്തി. നവമിയും ആര്‍എസ്എസ് അതിക്രമത്തെ സൂചിപ്പിച്ച് ഫെയ്‌സ്ബുക്കില്‍ കുറിച്ചിട്ടുണ്ട്. നവമിയുടെ കുറിപ്പ് പൂര്‍ണ രൂപത്തില്‍ താഴെ വായിക്കാം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top