ചികിത്സാപ്പിഴവ്: സ്വകാര്യ ആശുപത്രിയില്‍ പ്രസവശസ്ത്രക്രിയയെ തുടര്‍ന്ന് യുവതി മരിച്ചു

കോട്ടയം: ചികിത്സാ പിഴവുമൂലം സ്വകാര്യആശുപത്രിയില്‍ യുവതി മരിച്ചു. പുഷ്പഗിരി പൂവത്തുങ്കല്‍ സുധീഷിന്റെ ഭാര്യ അനുജയാണ് നെടുംകണ്ടം ജീവമാതാ ആശുപത്രിയില്‍ പ്രസവശസ്ത്രക്രിയയെ തുടര്‍ന്ന് മരിച്ചത്. ശസ്ത്രക്രിയയെ തുടര്‍ന്ന് അനുജയ്ക്ക് അസ്വസ്ഥത ഉണ്ടായെങ്കിലും ആശുപത്രി അധികൃതര്‍ ശ്രദ്ധിച്ചില്ലെന്നാരോപിച്ച് അനുജയുടെ ബന്ധുക്കള്‍ ആശുപത്രി അടിച്ചു തകര്‍ത്തു.
ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് അനുജയെ നെടുംകണ്ടത്തെ ജീവമാതാ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് വൈകിട്ട് അഞ്ചരയോടെ ശസ്ത്രക്രിയ നടത്തുകയായിരുന്നു. തുടര്‍ന്ന് റൂമിലേക്ക് അനുജയെയും കുട്ടിയേയും മാറ്റി. എന്നാല്‍ രാത്രി ഒമ്പതുമണിയോടെ അനുജയ്ക്ക് അസ്വസ്ഥത അനുഭവപ്പെടുകയും പതിനൊന്നരയോടെ മരണപ്പെടുകയും ചെയ്തു. അനുജയ്ക്ക് അസ്വസ്ഥത അനുഭവപ്പെട്ടപ്പോള്‍ ആശുപതി അധികൃതരോട് വിവരം ധരിപ്പിച്ചെങ്കിലും വേണ്ട പരിചരണം നല്‍കിയില്ലെന്ന് ബന്ധുക്കള്‍ പറയുന്നു.

ആശുപത്രി അധികൃതര്‍ അനുജയോട് അപമര്യദയായി പെരുമാറിയെന്നും അനുജ മരണപ്പെട്ട വിവരം പോലും ആശുപത്രി അധികൃതര്‍ ബന്ധുക്കളോട് പറഞ്ഞിരുന്നില്ലെന്നും ആശുപത്രിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നുമില്ലെന്നും ഇവര്‍ ആരോപിച്ചു. തുടര്‍ന്ന് മരണവിവരം അറിഞ്ഞെത്തിയ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് ആശുപത്രി അടിച്ചുതകര്‍ക്കുകയായിരുന്നു.
ആശുപത്രിയുടെ ചില്ലുകളും ഫര്‍ണിച്ചറുകളും അടിച്ചു തകര്‍ത്തു. തുടര്‍ന്ന് നെടുങ്കണ്ടം സിഐയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. മന്ത്രി എംഎം മണി ആശുപത്രിയിലെത്തി. തുടര്‍ന്ന് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളെജിലേക്ക് കൊണ്ടുപോയി.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക