കോഴിക്കോട് ഗര്‍ഭിണിയെ മര്‍ദിച്ച സംഭവം: സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ ആറുപേര്‍ അറസ്റ്റില്‍

കോഴിക്കോട്: കോടഞ്ചേരിയില്‍ ഗര്‍ഭിണിയെ ആക്രമിച്ച കേസില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ ആറുപേര്‍ അറസ്റ്റില്‍. ആക്രമണത്തില്‍ യുവതിയുടെ ഗര്‍ഭം അലസിയിരുന്നു. സംഭവത്തില്‍ മുഴുവന്‍ പ്രതികളെയും പിടിക്കണമെന്നാവശ്യപ്പെട്ട് പൊലീസ് സ്റ്റേഷന് മുന്നില്‍ കുടുംബം കുടില്‍ കെട്ടിസമരം നടത്തിവരുന്നതിനിടെയാണ് അറസ്റ്റ്.
സിപിഐഎം പ്രാദേശിക നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു സിബിയും കുടുംബവും കോടഞ്ചേരി പൊലീസ് സ്റ്റേഷന് മുന്നില്‍ സമരം ആരംഭിച്ചത്. തുടര്‍ന്ന് അന്വേഷണം ശകതമാക്കിയ പൊലീസ് പ്രതികളെ പിടികൂടികയായിരുന്നു. സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയായ തമ്പി തെറ്റാലില്‍, സരസമ്മ എന്ന കുട്ടിയമ്മ, കുട്ടന് എന്ന ജോയി, സൈതലവി, രഞ്ജിത്ത് വടക്കേടത്ത്, ബീനോഴ് കീഴകത്ത് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞമാസം 28ന് രാത്രിയാണ് താമരശേരി തേനംകുഴി സിബി ചാക്കോയ്ക്കും ഭാര്യ ജ്യോത്സ്നക്കും രണ്ട് മക്കള്‍ക്കും അയല്‍വാസികളില്‍ നിന്ന് മര്‍ദനമേറ്റത്. നാല് മാസം ഗര്‍ഭിണിയായിരുന്ന ജ്യോത്സ്നക്ക് വയറിന് ചവിട്ടേറ്റതിനെ തുടര്‍ന്ന് ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഗര്‍ഭസ്ഥശിശു മരണമടഞ്ഞു. സിപിഐഎം ബ്രാഞ്ച് സെക്രട്ടറി അടക്കമുള്ളവരാണ് തന്നെ മര്‍ദ്ദിച്ചതെന്ന് ജോത്സ്ന പറഞ്ഞിരുന്നു.
അതിനിടയില്‍ ജ്യോത്സ്നയുടെ പരാതി പ്രകാരം അയല്‍വാസിയായ നകല്ക്കാട്ട് കുടിയില്‍ പ്രജീഷ് ഗോപാലനെ കോടഞ്ചേരി പൊലീസ് നേരത്തെ പിടികൂടിയിരുന്നു. ഇയാള്‍ ഇപ്പേള്‍ റിമാന്‍ഡിലാണ്.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക