അമേരിക്കയില്‍ സ്കൂളില്‍ വെടിവെയ്പ്പ്; കുട്ടികളടക്കം 17 മരണം

ഫ്ലോറിഡ: അമേരിക്കയിലെ ഫ്ലോറിഡയില്‍ പാര്‍ക്ക് ലാന്‍ഡ് സ്‌കൂളില്‍ വെടിവെയ്പ്. അക്രമത്തില്‍ വിദ്യാര്‍ത്ഥികളടക്കം 17 പേര്‍ കൊല്ലപ്പെട്ടു. വെടിവെയ്പ്പ് നടത്തിയത് 19 കാരനായ സ്‌കൂളിലെ മുന്‍ വിദ്യാര്‍ത്ഥിയാണെന്നാണ് വിവരം. അക്രമി പൊലീസ് പിടിയിലായി.

സംഭവത്തില്‍ 20 ഓളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ബുധനാഴ്ച പ്രാദേശിക സമയം വൈകുന്നേരം മൂന്ന് മണിയോടെയാണ് സ്‌കൂളില്‍ വെടിവെയ്പുണ്ടാകുന്നത്. മജോരിറ്റി സ്‌റ്റോണ്‍മാന്‍ ഡഗ്ലസ് ഹൈസ്‌കൂളിലാണ് വെടിവെയ്പ്പുണ്ടായത്. സ്‌കൂളില്‍ നിന്ന് പുറത്താക്കപ്പെട്ട നിക്കോളാസ് ക്രൂസാണ് സംഭവത്തില്‍ പിടിയിലായത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top